ഡബ്ല്യു.എം.എഫ് ബിസിനസ്‌ ഫോറം മീറ്റിംഗ് നാളെ

ഡബ്ല്യു.എം.എഫ് ബിസിനസ്‌ ഫോറം മീറ്റിംഗ് നാളെ

ബെംഗളൂരു: മലയാളി ബിസിനസ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വേള്‍ഡ് മലയാളീ ഫെഡറഷന്‍ ബെംഗളൂരു ഘടകം ബെംഗളൂരുവിലെ മലയാളീ സംരംഭകര്‍ക്കായി നടത്തുന്ന ബിസിനസ് ഫോറം മീറ്റിംഗ് ശനിയാഴ്ച വൈകുന്നേരം 4 മണി മുതല്‍ ഇന്ദിരാ നഗര്‍ റോട്ടറി ക്ലബ്ബില്‍ നടക്കും. പ്രായ ലിംഗഭേദമന്യേ ഏതൊരു മലയാളീ സംരംഭകനും ഇതില്‍ പങ്കെടുക്കാവുന്നതാണ്. ബിസിനസിന്റെ വളര്‍ച്ചക്കായി വിവിധ വിഷയങ്ങളിലായി വിദഗ്ദര്‍ നയിക്കുന്ന ശില്പ ശാലകളും മോട്ടിവേഷണല്‍ ക്ലാസുകളും, ഇന്ററാക്ഷന്‍ സെഷനും ഉണ്ടാകും. രജിസ്‌ട്രേഷനും മറ്റു വിവരങ്ങള്‍ക്കും : 78488 15544
<BR>
TAGS : WMF

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *