നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്

നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിയുടെ പരിശോധനാ ഫലം നെഗറ്റീവ്

കോഴിക്കോട്: നിപ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതിക്ക് നിപയല്ലെന്ന ആശ്വാസ വാര്‍ത്ത. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് 41-കാരിയായ കുറ്റിപ്പുറം സ്വദേശിനിയെ പ്രവേശിപ്പിച്ചിരുന്നത്. യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരുന്നു. ഫലം വന്നപ്പോഴാണ് നിപയല്ലെന്ന് സ്ഥിരീകരണമുണ്ടായത്.

ഒരാഴ്ചയോളമായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതിയെ കഴിഞ്ഞ ദിവസമാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്.

TAGS : LATEST NEWS
SUMMARY : Woman admitted to hospital with Nipah symptoms tests negative

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *