അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ചു; 30കാരി പിടിയില്‍

അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ചു; 30കാരി പിടിയില്‍

തിരുവനന്തപുരം∙ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചയാളുടെ വീട്ടില്‍ കയറി സ്കൂട്ടര്‍ കത്തിച്ച കേസില്‍ യുവതി പിടിയില്‍. തിരുവന്തപുരം പാറശാല പൊഴിയൂരിലാണ് സംഭവം. പൊഴിയൂർ പ്ലാങ്കാലവിളയിൽ ശാലി (30) ആണ് പിടിയിലായത്. കേസില്‍ രണ്ടാം പ്രതിയായ ശാലിയെ പൊഴിയൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. പൊഴിയൂർ സ്വദേശി ബിബിന്റെ സ്ഥലത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ കഴിഞ്ഞ 27ന് വെളുപ്പിന് ശാലിയും സഹോദരൻ സന്തോഷ് കുമാറും ചേർന്നാണ് കത്തിച്ചത്.

ശാലിയുടെ അമ്മയെ ദേഹോപദ്രവം ഏൽപ്പിച്ചതിന് ബിബിനെതിരെ പൊഴിയൂർ സ്റ്റേഷനിൽ കേസുണ്ട്. ഇതിന്റെ വിരോധമാണ് സ്‌കൂട്ടർ കത്തിക്കാൻ കാരണമായതെന്ന് പോലീസ് പറയുന്നു.

പൊഴിയൂർ എസ്.എച്ച്.ഒ ആസാദ് അബ്ദുൽ കലാമിന്റെ നേതൃത്വത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

<br>
TAGS : THIRUVANATHAPURAM | ARRESTED |
SUMMARY : Woman allegedly sets a vehicle ablaze in retaliation for an assault on her mother.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *