വീട്ടിലേക്ക് കയറാൻ കാറിൽ നിന്നിറങ്ങവേ മിന്നലേറ്റ് സ്‌ത്രീ മരിച്ചു

വീട്ടിലേക്ക് കയറാൻ കാറിൽ നിന്നിറങ്ങവേ മിന്നലേറ്റ് സ്‌ത്രീ മരിച്ചു

കൊച്ചി: കളമശേരിയിൽ മിന്നലേറ്റ് സ്‌ത്രീ മരിച്ചു. ലൈല എന്ന സ്ത്രീയാണ് മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 10.45നായിരുന്നു സംഭവം. വീട്ടിലേക്ക് കയറുന്നതിനായി കാറിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോഴാണ് മിന്നലേറ്റത്. ഇവരുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം മെയ് 19, 20 തീയതികളിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.മെയ് 19ന് വടക്കൻ ജില്ലകളായ കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലും 20ന് കാസറഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലുമാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്.
<BR>
TAGS : LIGHTNING ⚡  | KOCHI
SUMMARY : Woman dies after being struck by lightning while getting out of car to enter home

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *