വാഹന അപകടത്തില്‍ യുവതിയുടെ മരണം; കൊലപാതകമെന്ന് പോലീസ് നിഗമനം

വാഹന അപകടത്തില്‍ യുവതിയുടെ മരണം; കൊലപാതകമെന്ന് പോലീസ് നിഗമനം

കോട്ടയം: കറുകച്ചാലില്‍ കാർ ഇടിച്ച്‌ യുവതി മരിച്ചത് കൊലപാതകമെന്ന് സംശയം. യുവതിയെ മനപ്പൂർവ്വം കാറിടിപ്പിച്ചതാണെന്ന് പോലീസ് നിഗമനം. സംഭവവുമായി ബന്ധപ്പെട്ട് കൂത്രപ്പള്ളി സ്വദേശി നീതുവിന്‍റെ മുൻ സുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞിരപ്പള്ളി സ്വദേശി അൻഷാദാണ് കസ്റ്റഡിയിലുള്ളത്.

ചങ്ങനാശ്ശേരിയിലെ ടെക്സ്റ്റൈല്‍ ഷോപ്പിലെ ജീവനക്കാരിയായ നീതു നായരാണ് അപകടത്തില്‍ മരിച്ചത്. കൂത്രപ്പള്ളി സ്വദേശി നീതു കുറച്ച്‌ കാലമായി ഭർത്താവ് ആയി അകന്നു കഴിയുകയാണ്. ഇന്നലെ രാവിലെ കറുകച്ചാല്‍ വെട്ടുകല്ലിന് സമീപത്ത് വച്ചാണ് നീതുവിനെ വാഹനം ഇടിച്ചത്.

TAGS : CRIME
SUMMARY : Woman dies in vehicle accident; police conclude it was a murder

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *