വയറുവേദനയുമായി യുവതി ആശുപത്രിയില്‍; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 2 കിലോ മുടി

വയറുവേദനയുമായി യുവതി ആശുപത്രിയില്‍; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 2 കിലോ മുടി

വയറുവേദനയുമായി ആശുപത്രിയിലെത്തിയ യുവതിയുടെ വയറ്റില്‍ 2 കിലോ മുടി. ഉത്തര്‍പ്രദേശിലെ ബറേലിയിലെ 31കാരിയായ യുവതിയുടെ വയറ്റില്‍ നിന്നാണാണ് രണ്ട് കിലോഗ്രാം മുടി കണ്ടെത്തിയത്. ശസ്ത്രക്രിയക്ക് ശേഷം മുടി പൂര്‍ണമായും നീക്കം ചെയ്തു. ട്രൈക്കോളോടോമാനിയ എന്ന അവസ്ഥയാണ് യുവതിയുടേത് എന്ന് ഡോക്ടർമാർ കണ്ടെത്തി. യുവതി ഏറെക്കുറെ അഞ്ച് വർഷമായി ശക്തമായ വയറുവേദന നേരിട്ടിരുന്നു.

നിരവധി സ്വകാര്യ ആശുപത്രികളില്‍ നിന്ന് ചികിത്സ തേടിയെങ്കിലും കൃത്യമായ ഒരു പരിഹാരം കണ്ടെത്താനായിരുന്നില്ല. ഇതോടെയാണ് യുവതിയുടെ വീട്ടുകാർ അവശനിലയിലായ യുവതിയെ ജില്ലാ ആശുപത്രിയിലെത്തിച്ചത്. സിടി സ്കാനില്‍ യുവതിയുടെ വയറില്‍ അസ്വസ്ഥത സൃഷ്ടിക്കുന്നത് മുടിനാരുകളാണെന്ന് വ്യക്തമാവുകയായിരുന്നു.

25 വർഷത്തിനിടെ ബറേലിയില്‍ ട്രൈക്കോളോടോമാനിയയുടെ പുറത്തുവന്ന ആദ്യ കേസാണിത്. സീനിയർ സർജൻ ഡോ.എം.പി.സിങ്ങിന്‍റെയും ഡോ.അഞ്ജലി സോണിയുടെയും നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം ശസ്ത്രക്രിയ അനിവാര്യമാണെന്ന് തീരുമാനിക്കുകയായിരുന്നു. ശസ്ത്രക്രിയക്ക് ശേഷം യുവതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാർജ് ചെയ്തു.

TAGS : UTHERPRADHESH | SURGERY
SUMMARY : Woman came to the hospital with abdominal pain; 2 kg of hair was removed through surgery

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *