വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ ശല്യം ചെയ്തു: കാസറഗോഡ് കേന്ദ്ര സർവകലാശാലയിലെ പ്രഫസർ അറസ്റ്റിൽ

വാട്ടർ തീം പാർക്കിൽ വച്ച് യുവതിയെ ശല്യം ചെയ്തു: കാസറഗോഡ് കേന്ദ്ര സർവകലാശാലയിലെ പ്രഫസർ അറസ്റ്റിൽ

കണ്ണൂര്‍: വാട്ടര്‍തീം പാര്‍ക്കിലെ വേവ്പൂളില്‍ 22-കാരിയെ കയറിപ്പിടിച്ചെന്ന കേസില്‍ കാസറഗോഡ് കേരള കേന്ദ്ര സര്‍വകലാശാല ഇംഗ്ലീഷ് വിഭാഗം പ്രൊഫസര്‍ അറസ്റ്റില്‍. പഴയങ്ങാടി മാടായി എരിപുരം അച്ചൂസ് ഹൗസില്‍ ബി.ഇഫ്തിക്കര്‍ അഹമ്മദ് (51) ആണ് പിടിയിലായത്. തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ കണ്ണൂര്‍ പറശിനിക്കടവിലെ സ്വകാര്യ വാട്ടര്‍തീം പാര്‍ക്കിലായിരുന്നു സംഭവം. മലപ്പുറം സ്വദേശിനിയുടെ പരാതിയിൽ തളിപ്പറമ്പ് പോലീസാണ് ഇഫ്തിക്കറിനെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച വൈകിട്ട് പാർക്കിന്റെ വാട്ടർ വേവ് പൂളിൽ വച്ച് ഇഫ്തിക്കർ ശല്യപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. യുവതി പരാതിപ്പെട്ടതിനെ തുടർന്ന് പാർക്ക് അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കുടുംബസമേതം ആണ് ഇഫ്തിക്കർ അഹമ്മദ് പാർക്കിൽ എത്തിയത്. ഇന്ന് കോടതിയില്‍ ഹാജരാക്കിയ ശേഷമാണ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തിരിക്കുന്നത്.

മുമ്പും ഇദ്ദേഹത്തിനെതിരെ സമാനമായ രീതിയില്‍ ലൈംഗികാതിക്രമ പരാതികളുയര്‍ന്നിട്ടുണ്ട് എന്നാണ് ലഭ്യമാകുന്ന വിവരം. കഴിഞ്ഞ നവംബറില്‍ യൂണിവേഴ്സിറ്റിയില്‍ തന്നെ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന പെൺകുട്ടിയോട് ലൈംഗികാതിക്രമം കാട്ടിയെന്ന് പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തിരുന്നു. ശേഷം തിരികെ സര്‍വീസില്‍ എടുത്തതിന് ഏറെ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *