ബ്യൂട്ടീഷനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി; സുഹൃത്ത് അറസ്റ്റില്‍

ബ്യൂട്ടീഷനെ കൊന്ന് ആറ് കഷ്ണങ്ങളാക്കി കുഴിച്ചുമൂടി; സുഹൃത്ത് അറസ്റ്റില്‍

ജോധ്പൂർ: രണ്ട് ദിവസമായി കാണാനില്ലായിരുന്ന 50കാരിയുടെ മൃതദേഹം കഷ്ണങ്ങളാക്കി കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തി. ജോധ്പൂർ സ്വദേശിനിയായ അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് സ്ത്രീയുടെ കഷ്ണങ്ങളാക്കിയ മൃതദേഹം കണ്ടെത്തിയത്. പഴയ കുടുംബ സുഹൃത്ത് കൊലപ്പെടുത്തിയതായാണ് വിവരം. ജോധ്പൂരിൽ ബ്യൂട്ടിപാർലർ നടത്തി വരികയായിരുന്നു അനിത. സംഭവത്തില്‍ അനിതയുടെ സുഹൃത്ത് ഓട്ടോ ഡ്രൈവറായ ഗുല്‍ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഒക്ടോബർ 27ന് ഉച്ചയോടെ അനിത പാർലർ പൂട്ടി വീട്ടിലേക്ക് മടങ്ങിയതായാണ് വിവരം. രാത്രിയായിട്ടും ഇവർ വീട്ടിലെത്താത്തിനെ തുടർന്ന് ഭർത്താവായ മൻമോഹൻ ചൗധരി (56) പോലീസിൽ പരാതി നൽകുകയായിരുന്നു.

അനിതയെ കാണാതാകുന്നതിന് മുന്‍പ് ഇവര്‍ ഓട്ടോറിക്ഷയില്‍ പോയതായി പോലീസ് കണ്ടെത്തി. തുടര്‍ന്ന് അനിത പോയ ഓട്ടോറിക്ഷ ഡ്രൈവറെ കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് പോലീസ് ഡ്രൈവറുമായി പ്രതിയുടെ വീട്ടിലെത്തുകയായിരുന്നു. 50കാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ആറ് കഷ്ണങ്ങളായി മുറിച്ചു. പിന്നീട് ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വീടിന് സമീപം പ്രതി കുഴിച്ചിടുകയായിരുന്നു. സംഭവത്തില്‍ കൂടുതല്‍പേര്‍ക്ക് പങ്കുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പോലീസ് അന്വേഷണം നടത്തുകയാണ്.

ഇവരുടെ മൊബൈൽ ഫോണിന്റെ ലൊക്കേഷനും കോൾ ചെയ്തതിന്റെ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് പോലീസിന്റെ സംശയം പഴയ സുഹൃത്തായ ഗുൽ മുഹമ്മദിലേക്ക് എത്തിയത്. അനിത അയാളെ സഹോദരനായാണ് കണ്ടിരുന്നതെന്നാണ് പോലീസ് നൽകുന്ന വിവരം.ഗുൽ മുഹമ്മദിന്റെ ഭാര്യയെ ചോദ്യം ചെയ്തതിൽ നിന്നാണ് മൃതദേഹം വീടിന് പിൻവശത്തുളള പുരയിടത്തിൽ കുഴിച്ചുമൂടിയെന്ന് അറിയാൻ സാധിച്ചത്. മൃതദേഹം ആറ് കഷ്ണങ്ങളായാണ് കണ്ടെടുത്തത്. പോസ്​റ്റ്‌മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാ​റ്റിയിട്ടുണ്ട്.
<br>
TAGS : MURDER |
SUMMARY : : Woman Who Ran Beauty Parlour Goes Missing, Body Found In Six Pieces After 4 Days

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *