ഒന്നരവയസുകാരനെ ആശുപത്രിയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു

ഒന്നരവയസുകാരനെ ആശുപത്രിയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു

ബെംഗളൂരു: ഒന്നരവയസുകാരനെ ആശുപത്രിയിൽ ഉപേക്ഷിച്ച് യുവതി കടന്നുകളഞ്ഞു. ചിക്കബല്ലാപുര ചിന്താമണി ടൗണിലെ അമ്മയും കുഞ്ഞും ആശുപത്രിയിലാണ് സംഭവം. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ കുട്ടിയെയും കൊണ്ട് ആശുപത്രിയിൽ പ്രവേശിച്ച യുവതി കുട്ടിയെ കസേരയിൽ വെച്ച് തിടുക്കത്തിൽ സ്ഥലം വിടുകയായിരുന്നു. കുഞ്ഞ് ഉണർന്ന് കരയാൻ തുടങ്ങിയതോടെ മറ്റുള്ളവർ ആശുപത്രി ജീവനക്കാരെ വിവരമറിയിക്കുകയും അമ്മയെ അന്വേഷിക്കുകയും ചെയ്തു.

മാതാപിതാക്കളെ കണ്ടെത്താനാകാതെ വന്നതോടെ ഒടുവില്‍ അധികൃതര്‍ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് യുവതി കുട്ടിയെ ഉപേക്ഷിച്ചതായി മനസിലായത്. തുടര്‍ന്ന് ആശുപത്രി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. സന്തോഷ് ചിന്താമണി പോലീസിനെ വിവരമറിയിച്ചു. കുട്ടിയെ ഉപേക്ഷിച്ച് യുവതി മനപ്പൂർവ്വം കടന്നു കളയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറുടെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

TAGS: KARNATAKA | HOSPITAL
SUMMARY: Woman abandons male child at hospital, walks away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *