അഭിഭാഷകയെ കോടതി മുറിയിൽ കുത്തിപ്പരുക്കേൽപ്പിച്ചു

അഭിഭാഷകയെ കോടതി മുറിയിൽ കുത്തിപ്പരുക്കേൽപ്പിച്ചു

ബെംഗളൂരു: അഭിഭാഷകയെ കോടതി മുറിയിൽ വെച്ച് കുത്തിപ്പരുക്കേൽപ്പിച്ചു. ബെംഗളൂരു ഫസ്റ്റ് ക്ലാസ് എ.സി.എം.എം. കോടതിയിലായിരുന്നു സംഭവം. അഭിഭാഷകയായ മല്ലേശ്വരം സ്വദേശി വിമലയ്ക്കാണ് (38) കുത്തേറ്റത്. ആക്രമണം നടത്തിയ ജയറാം റെഡ്ഡിയെ (63) പോലീസ് കസ്റ്റഡിയിലെടുത്തു.

ചൊവ്വാഴ്ച രാവിലെ കോടതി നടപടികൾ പുരോഗമിക്കുന്നതിനിടെയായിരുന്നു സംഭവം. കുത്തേറ്റ വിമലയും കെട്ടിട നിർമാണ കമ്പനിയുടമയായ ജയറാം റെഡ്ഡിയും നേരത്തെ അടുപ്പത്തിലായിരുന്നു. പിന്നീട് ഇരുവർക്കുമിടയിൽ തർക്കമുണ്ടായി. തുടർന്ന് ജയറാം റെഡ്ഡിക്കെതിരേ വിമല വധശ്രമം ആരോപിച്ച് കേസ് നൽകി. ഈ കേസിന്റെ വിചാരണയ്ക്കായി എത്തിയപ്പോഴായിരുന്നു സംഭവം.

ചൊവ്വാഴ്ച രാവിലെ 11 മണിക്കാണ് കേസിലെ വാദംകേൾക്കൽ നിശ്ചയിച്ചിരുന്നത്. ഇതിനിടെ കൈയിൽ കറിക്കത്തിയുമായി എത്തിയ ജയറാം റെഡ്ഡി കോടതിമുറിയിലെ വാതിലിന് സമീപം നിൽക്കുകയായിരുന്ന വിമലയെ കുത്തിപ്പരുക്കേൽപ്പിക്കുകയായിരുന്നു. നിരവധി തവണ യുവതിക്ക് കുത്തേറ്റതായാണ് വിവരം. ഉടൻതന്നെ കോടതിമുറിയിലുണ്ടായിരുന്ന പോലീസുകാർ ഓടിയെത്തി പ്രതിയെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തു.

TAGS: KARNATAKA | ATTACK
SUMMARY: Women advocate attacked by senior citizen inside court room

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *