ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി യുവതിയുടെ പരാതി

ബെംഗളൂരു: ബെംഗളൂരുവിൽ നടന്ന ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി പരാതി. തന്‍റെ മക്കൾക്കെതിരേ രണ്ടു പേർ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയും സിഎസ്കെയും തമ്മിലുള്ള മാച്ചിനിടെയാണ് സംഭവം.

മാച്ച് കാണുന്നതിനായി പ്രീമിയം സീറ്റിങ് എൻക്ലോഷർ ആയ ഡമയണ്ട് ബോക്സിൽ ഇരിക്കുന്നതിനിടെ 22 വയസുള്ള മകനെയും 26 വയസുള്ള മകളെയും രണ്ട് അജ്ഞാതർ മോശമായ രീതിയിൽ സ്പർശിച്ചുവെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നും ഇവർ പരാതിയിൽ പറഞ്ഞു. എന്നാൽ ഇവർ ശബ്ദമുയർത്തിയപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സംഭവത്തിന്‍റെ മൊബൈൽ വീഡിയോ ദൃശ്യങ്ങൾ ഉൾപ്പെടെ യുവതി പോലീസിന് കൈമാറി.

TAGS: BENGALURU
SUMMARY: Women alleges sexual assualt during ipl match at bengaluru

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *