ദുർമന്ത്രവാദത്തിനായി മകനെ ബലികൊടുക്കാൻ നിർബന്ധിക്കുന്നു; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ദുർമന്ത്രവാദത്തിനായി മകനെ ബലികൊടുക്കാൻ നിർബന്ധിക്കുന്നു; ഭർത്താവിനെതിരെ പരാതിയുമായി യുവതി

ബെംഗളൂരു: ദുർമന്ത്രവാദത്തിന്റെ പേരിൽ ഭർത്താവ് മകനെ ബലികൊടുക്കാൻ ശ്രമിക്കുന്നുവെന്ന് പരാതിയുമായി യുവതി. കെആർ പുരം സ്വദേശിനിയാണ് സിറ്റി പോലീസിൽ ഇത് സംബന്ധിച്ച് പരാതി നൽകിയത്. മകനെയും തന്നെയും സംരക്ഷിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഭർത്താവ് മകനെ ബലി കൊടുക്കാൻ ശ്രമിക്കുന്നുവെന്നും തന്നെ പീഡിപ്പിക്കുന്നുവെന്നും കാട്ടിയാണ് യുവതി പോലീസിനെ സമീപിച്ചിരിക്കുന്നത്.

സദ്ദാം എന്ന ആദി ഈശ്വറിനെതിരെയാണ് പരാതി. വലിയ രീതിയിലുള്ള പീഡനമാണ് ഭർത്താവിൽ നിന്ന് നേരിടേണ്ടി വരുന്നതെന്നാണ് യുവതി ആരോപിക്കുന്നത്. തങ്ങളുടെ ഇളയ മകനെ കൂടുതൽ സമ്പന്നതയിലേക്ക് വളരാനായി കുട്ടി പൂജ എന്ന ദുർമന്ത്രവാദത്തിന് ഉപയോഗിക്കാൻ ഭർത്താവ് ശ്രമിക്കുന്നുവെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവത്തിന് പിന്നാലെ സിറ്റി പോലീസ് കമ്മീഷണർ അടിയന്തര നടപടികൾക്ക് ഉത്തരവിട്ടു.

2020ലാണ് യുവതി സദ്ദാമിനെ പരിചയപ്പെടുന്നത്. ആദി ഈശ്വർ എന്നായിരുന്നു ഇയാൾ സ്വയം പരിചയപ്പെടുത്തിയത്. പിന്നീട് ഇരുവരും അടുപ്പത്തിലാകുകയും അതേ വർഷം വിവാഹിതരാവുകയും ചെയ്‌തിരുന്നു. എന്നാൽ ഇതിന് ശേഷം ഇയാൾ മുസ്ലീം മതാചാര പ്രകാരം കൂടി വിവാഹ ചടങ്ങുകൾ നടത്തണമെന്ന് ആവശ്യപ്പെടുകയും യുവതിയോട് മതം മാറാൻ നിർബന്ധിക്കുകയും ചെയ്‌തിരുന്നു.

2021ലാണ് ഇവർക്ക് ആൺകുട്ടി പിറക്കുന്നത്. എന്നാൽ കുട്ടിയെ ബലി നൽകണമെന്നും കുട്ടി പൂജ എന്ന പേരിലുള്ള ആചാരത്തിലൂടെ പണക്കാരാവാമെന്നും ഇയാൾ പറഞ്ഞതായും യുവതി ആരോപിച്ചു. സംഭവത്തിൽ സദ്ദാമിനെതിരെ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.

TAGS: BENGALURU | BOOKED
SUMMARY: Husband wants to sacrifice my son in black magic, Bengaluru woman approaches top cop for protection

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *