ദുരൂഹസാഹചര്യത്തിൽ യുവാവിനെ കാണാതായി; സാമൂഹ്യമാധ്യമങ്ങളിൽ സഹായമഭ്യർത്ഥിച്ച് ഭാര്യ

ദുരൂഹസാഹചര്യത്തിൽ യുവാവിനെ കാണാതായി; സാമൂഹ്യമാധ്യമങ്ങളിൽ സഹായമഭ്യർത്ഥിച്ച് ഭാര്യ

ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ദുരൂഹസാഹചര്യത്തിൽ കാണാതായ യുവാവിനെ കണ്ടെത്താൻ സഹായിക്കണമെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ അഭ്യർത്ഥനയുമായി യുവതി. ഓഗസ്റ്റ് നാലിന് കാണാതായ ലക്ക്നൗ സ്വദേശി വിപിൻ ഗുപ്തയെ (37) കണ്ടെത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബെംഗളൂരു സ്വദേശിനിയായ ശ്രീപർണ ദത്ത സമൂഹമാധ്യമങ്ങളിൽ സഹായം ആവശ്യപ്പെട്ടത്. എഫ്ഐആർ ഫയൽ ചെയ്തിട്ടും കാര്യമായ അന്വേഷണ പുരോഗതിയുണ്ടായില്ല എന്നും ശ്രീപർണ ആരോപിച്ചു.

ജോലിയുടെ ഭാഗമായാണ് വിപിൻ ലഖ്‌നൗവിൽ നിന്ന് ബെംഗളൂരുവിൽ എത്തിയത്. ഉച്ചയ്ക്ക് 12.44 ഓടെ വീട്ടിൽ നിന്ന് ഇറങ്ങിയ വിപിനെ കൊടിഗെഹള്ളിയിലെ ടാറ്റാനഗർ പ്രദേശത്ത് നിന്നാണ് കാണാതായത്. ബീജ് ജാക്കറ്റും ഇരുണ്ട ചാരനിറത്തിലുള്ള ട്രാക്ക് പാന്റുമാണ് ഇയാൾ ധരിച്ചിരുന്നത്. പോകുമ്പോൾ ബാഗുകളൊന്നും കയ്യിൽ കരുതിയിരുന്നില്ല. ഭർത്താവിന് സാമ്പത്തിക പ്രശ്നങ്ങളോ മറ്റ് ആരോഗ്യപ്രശ്നങ്ങളോ ഇല്ലെന്ന് യുവതി പറഞ്ഞു.

കാണാതായി 25 മിനിട്ടിന് ശേഷം ഇയാളുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.8 ലക്ഷം രൂപ പിൻവലിച്ചിട്ടുണ്ട്. ഉച്ചക്ക് 2 മണി മുതൽ വിപിന്റെ ഫോൺ സ്വിച്ച് ഓഫ് ആണ്. കാണാതായതിന് പിന്നാലെ കൊടിഗെഹള്ളി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ കാര്യമായ അന്വേഷണ പുരോഗതിയില്ലെന്നും ശ്രീപർണ ആരോപിച്ചു. പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ യുവതി സഹായം അഭ്യർത്ഥിച്ചത്.

 

TAGS: BENGALURU | MISSING
SUMMARY: Bengaluru techie goes missing, wife pleads for help on social media

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *