ഫ്രിഡ്ജിനുള്ളിൽ 30ലധികം കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ഫ്രിഡ്ജിനുള്ളിൽ 30ലധികം കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ഫ്രിഡ്ജിനുള്ളിൽ 30ലധികം കഷണങ്ങളാക്കിയ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി. വയലിക്കാവൽ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. ഇതര സംസ്ഥാനക്കാരിയായ യുവതിയുടേതാണ് കണ്ടെത്തിയ മൃതദേഹമെന്ന് പോലീസ് പറഞ്ഞു.

32 കഷണങ്ങളാക്കിയ നിലയിലാണ് യുവതിയുടെ മൃതദേഹം ലഭിച്ചത്. 4-5 ദിവസങ്ങൾക്ക് മുമ്പായിരിക്കാം കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. യുവതി താമസിക്കുന്ന വീട്ടിൽ തന്നെയുള്ള റഫ്രിജറേറ്ററിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. യുവതിയെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ കുറച്ച് കാലമായി യുവതി ബെംഗളൂരുവിലാണ് താമസിക്കുന്നത്. അടുത്തിടെയാണ് ഇവർ വയലിക്കാവലിലെ വീട്ടിലേയ്ക്ക് താമസം മാറിയതെന്നും പോലീസ് പറഞ്ഞു.

വീട്ടിൽ ഒറ്റയ്ക്കാണ് യുവതിയുടെ താമസമെന്ന് അയൽവാസികൾ പറഞ്ഞു. ഇവരെ കാണാനായി അമ്മയും സഹോദരിയും രാവിലെ വീട്ടിലെത്തിയിരുന്നു. വീടിനുള്ളിൽ കയറിയപ്പോൾ ദു‍ർ​ഗന്ധം ഉയർന്നതോടെയാണ് ഫ്രിഡ്ജ് തുറന്ന് പരിശോധിച്ചത്. ഇതോടെയാണ് കൊലപാതക വിവരം പുറത്തറിയുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

TAGS: BENGALURU | CRIME
SUMMARY: Women’s body peices found in refrigerator in city

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *