വനിതാ സിവിൽ പോലീസ് ഓഫീസർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

വനിതാ സിവിൽ പോലീസ് ഓഫീസർ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

തിരുവനന്തപുരത്ത് വനിത സിവില്‍ പോലീസ് ഓഫീസറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ അനിതയെ (46) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഡ്യൂട്ടിയിൽ വന്ന ശേഷം വീട്ടിൽ എത്തി. തുടർന്നാണ് ആത്മഹത്യ നടന്നതെന്നാണ് പോലീസ് പറയുന്നത്.

കല്ലമ്പലത്തുള്ള വീട്ടിൽ അനിതയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മാനസിക ബുദ്ധിമുട്ടുകൾ അനിതയ്ക്ക് നേരത്തെ ഉണ്ടായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം നടത്തിവരുന്നു. റിട്ട. എസ്.ഐ പ്രസാദാണ് അനിതയുടെ ഭർത്താവ്. ഇവർക്ക് രണ്ട് കുട്ടികളാണുള്ളത്. ആത്മഹത്യ നടന്ന സമയത്ത് ഭർത്താവ് വീട്ടിൽ ഉണ്ടായിരുന്നില്ല. ആത്മഹത്യ എന്നാണ് പോലീസ് ഉദ്യോഗസ്ഥർ പറയുന്നത്..
<br>
TAGS : DEATH
SUMMARY : Women civil police officer hanged at home

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *