സെൽഫി എടുക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി

സെൽഫി എടുക്കുന്നതിനിടെ യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി

ബെംഗളൂരു: സെൽഫി എടുക്കുന്നതിനിടെ നടുറോഡിൽ വെച്ച് യുവതിയോട് അപമര്യാദയായി പെരുമാറിയതായി പരാതി. ജയദേവ ജംഗ്ഷനിൽ ബുധനാഴ്ചയാണ് സംഭവം. നേഹ ബിസ്വാൾ എന്ന യുവതിയാണ് പരാതി നൽകിയത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

സെൽഫി എടുക്കുന്നതിനിടെ ആൺകുട്ടി അടുത്ത് വന്ന് അശ്ലീല ആംഗ്യം കാണിക്കുകയും അപമര്യാദയായി പെരുമാറുകയുമായിരുന്നു. ബഹളം വെച്ചതോടെ നാട്ടുകാർ ഓടിക്കൂടുകയും പ്രതിയെ കൈയോടെ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയുമായിരുന്നു. ഇതിന് മുമ്പും ആൺകുട്ടിക്കെതിരെ സമാന പരാതികൾ ലഭിച്ചതായി പോലീസ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.

TAGS: BENGALURU | BOOKED
SUMMARY: Minor molests young woman shooting selfie video at Jayadeva junction

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *