വനിതാ ക്രിക്കറ്റ് ടീം അംഗം ദീപ്തി ശർമ ഇനി ഉത്തർപ്രദേശ് ഡിഎസ്പി

വനിതാ ക്രിക്കറ്റ് ടീം അംഗം ദീപ്തി ശർമ ഇനി ഉത്തർപ്രദേശ് ഡിഎസ്പി

ഉത്തർപ്രദേശ്: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം താരം ദീപ്തി ശർമ ഇനി ഉത്തർപ്രദേശ് ഡിഎസ്പി (ഡെപ്യൂട്ടി സുപ്രണ്ടന്റ് ഓഫ് പോലീസ്). ആ​ഗ്ര സ്വദേശിനിയായ ദീപ്തിയുടെ ഏറെനാളത്തെ സ്വപ്നമാണ് നിറവേറിയത്. വനിത ക്രിക്കറ്റ്‌ ടീമിന് നൽകിയ മികച്ച സംഭാവനകൾ പരി​ഗണിച്ചാണ് താരത്തിന് ബഹുമതി.

മൊറാദബാദിലാണ് താരം യൂണിഫോമിൽ എത്തിയത്. 2024-ൽ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥാണ് താരത്തിന് നിയമന കത്ത് കൈമാറിയത്. ഇതിനൊപ്പം താരത്തിന് ഉത്തർപ്രദേശ് സർക്കാർ മൂന്ന് കോടി രൂപയുടെ കാഷ് അവാ‍ർഡും സമ്മാനിച്ചിരുന്നു. ഡ്യൂട്ടിയിൽ ജോയിൻ ചെയ്യാൻ കുടുംബത്തിനൊപ്പമാണ് ദീപ്തി ശർമ മൊറാദബാദിലെത്തിയത്. പിതാവ് ഭ​ഗ്വാൻ ശർമ, സഹോദരന്മാരായ സുമിത് പ്രശാന്ത് എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

TAGS: NATIONAL | DSP
SUMMARY: Indian cricketer deepti joins as DSP

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *