അനാശാസ്യ പ്രവർത്തനം നടത്തുന്നതായി ആരോപണം; യുവതിക്കും മകൾക്കും ക്രൂര മർദനം

അനാശാസ്യ പ്രവർത്തനം നടത്തുന്നതായി ആരോപണം; യുവതിക്കും മകൾക്കും ക്രൂര മർദനം

ബെംഗളൂരു: വീട്ടിൽ അനാശാസ്യ പ്രവർത്തനം നടത്തുന്നതായി ആരോപിച്ച് അമ്മയെയും മകളെയും ക്രൂരമായി മർദിച്ച് അയൽക്കാർ. അപരിചിതർ പതിവായി ഈ വീട്ടിലേക്ക് വരാറുണ്ടെന്നു ആരോപിച്ചായിരുന്നു മർദനം. ബെളഗാവിയിലാണ് സംഭവം.

അപരിചിതർ പതിവായി ഈ വീട്ടിലേക്ക് വരാറുണ്ടെന്നാണ് അയൽക്കാരുടെ ആരോപണം. സംഭവത്തിന് പിന്നാലെ യുവതിയും കുടുംബവും സ്റ്റേഷനിലെത്തിയെങ്കിലും ആദ്യം ഇവരുടെ പരാതി സ്വീകരിക്കാൻ പോലീസ് തയ്യാറായിരുന്നില്ല. പരാതി നൽകാൻ യുവതി പോലീസിനെ സമീപിച്ചതായി വിവരം ലഭിച്ചതോടെ പ്രകോപിതരായ അയൽക്കാർ ഇവരെ മർദിക്കുകയായിരുന്നു.

കഴിഞ്ഞ നാല് വർഷമായി യുവതിയും മകളും ഈ പ്രദേശത്താണ് താമസിക്കുന്നത്. രാത്രിയിൽ ഇവരുടെ വീട്ടിലേക്ക് പതിവായി അപരിചിതർ വരുന്നുണ്ടെന്നും, അനാശാസ്യ പ്രവർത്തനത്തിനായാണ് ഇതെന്നുമായിരുന്നു അയൽക്കാരുടെ ആരോപണം. ആക്രമണത്തിനിടെ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറി, ദൃശ്യങ്ങള്‍ മൊബൈലില്‍ പകർത്തിയിരുന്നു.

ഇതേതുടർന്ന് യുവതി ബെളഗാവി സിറ്റി പോലീസ് കമ്മീഷണറെ സമീപിച്ച് സുരക്ഷ ആവശ്യപ്പെട്ടു. കമ്മീഷണറുടെ നിർദ്ദേശത്തെ തുടർന്ന് ലോക്കൽ പൊലീസ് മൂന്ന് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

TAGS: KARNATAKA | ASSAULT
SUMMARY: Woman and daughter assaulted by neighbours over prostitution suspicion in Belagavi

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *