വൈദ്യുത കമ്പി തലയിൽ വീണ് മധ്യവയസ്ക മരിച്ചു

വൈദ്യുത കമ്പി തലയിൽ വീണ് മധ്യവയസ്ക മരിച്ചു

ബെംഗളൂരു: വൈദ്യുത കമ്പി തലയിൽ വീണ് മധ്യവയസ്ക മരിച്ചു. രാമനഗര ചിക്കനഹള്ളി സ്വദേശിനി മഞ്ചമ്മയാണ് (50) മരിച്ചത്. തിങ്കളാഴ്ച രാവിലെ 10 മണിയോടെ മഞ്ചമ്മ അയൽക്കാരുമായി റോഡരികിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് സംഭവം. വൈദ്യുതി ലൈൻ പൊട്ടി ഇതിന്റെ കമ്പി മഞ്ചമ്മയുടെ തലയിൽ വീഴുകയായിരുന്നു.

സമീപത്തുണ്ടായിരുന്ന സ്ത്രീകൾ ഇവരെ സമീപത്തെ ആശുപത്രിയിൽ ഉടൻ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വഴിയാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ബെസ്കോം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുത കമ്പികൾ മാറ്റി. സംഭവത്തിൽ ബെസ്കോം ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

TAGS: BENGALURU | DEATH
SUMMARY: Women dies after coming in contact with live wire

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *