മോമോസ് കഴിച്ച് യുവതി മരിച്ചു; 22 പേർ ആശുപത്രിയിൽ

മോമോസ് കഴിച്ച് യുവതി മരിച്ചു; 22 പേർ ആശുപത്രിയിൽ

ഹൈദരാബാദ്: മോമോസ് കഴിച്ച് യുവതി മരിച്ചു. ഹൈദരാബാദിലാണ് സംഭവം. സിംഗാടികുണ്ട സ്വദേശിനിയായ രേഷ്‌മ ബീഗമാണ് മരിച്ചത്. നന്ദി നഗർ പ്രദേശത്തെ ഹോട്ടലിൽ നിന്നാണ് യുവതി മോമോസ് കഴിച്ചത്. ഇതേതുടർന്ന് കടുത്ത വയറുവേദനയും, ഛർദിയും അനുഭവപ്പെട്ട യുവതി ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും തിങ്കളാഴ്ച മരണപ്പെടുകയായിരുന്നു.

ഹോട്ടലിൽ നിന്ന് മോമോസ് കഴിച്ച 22 പേർ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്‌ചയാണ് രേഷ്‌മ ബീഗം മാര്‍ക്കറ്റില്‍ നിന്നും മോമോസ് വാങ്ങി കഴിച്ചത്. ഇവരുടെ കുട്ടികളും പ്രദേശത്തെ നിരവധിയാളുകളും മോമോസ് കഴിച്ചിരുന്നു. ശനിയാഴ്‌ചയോടെ മോമോസ് കഴിച്ച പലര്‍ക്കും കടുത്ത ഛർദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു.

ഭക്ഷ്യ വിഷബാധയേറ്റവരില്‍ പത്തോളം പേര്‍ കുട്ടികളാണ്. ആശുപത്രികളിൽ പ്രവേശിപ്പിച്ചവരില്‍ ചിലരുടെ നില ഗുരുതരമാണ്. മോമോസ് വിറ്റ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്‌തു. ഇരകളും അവരുടെ കുടുംബാംഗങ്ങളും ബഞ്ചാര ഹിൽസ് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

മോമോസ് തയ്യാറാക്കിയ സ്ഥലത്ത് ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷന്‍ (ജിഎച്ച്എംസി) ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തി. മോമോസ് നിര്‍മാണത്തിനും വിൽപ്പനയ്ക്കും ഇവര്‍ക്ക് ശരിയായ അനുമതിയില്ലെന്നാണ് അധികൃതര്‍ കണ്ടെത്തിയത്. ഭക്ഷ്യവസ്‌തുക്കളുടെ സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.

TAGS: NATIONAL | MOMOS
SUMMARY: One dead, 22 hospitalised after eating momos at roadside stall

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *