വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു

വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിൽ വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ ഷോക്കേറ്റ് യുവതി മരിച്ചു. വ്യാഴാഴ്ച പുലർച്ചെ മൈസൂരു റോഡിന് സമീപമാണ് സംഭവം. വെള്ളം ശേഖരിക്കാൻ വാട്ടർ പമ്പ് ഓൺ ചെയ്യുന്നതിനിടെ യുവതിക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സെൽവിയാണ് മരിച്ചത്. ആനന്ദപുരയ്ക്ക് സമീപം താമസിക്കുന്ന സെൽവി ഉൾപ്പെടെയുള്ള നിരവധി പേർ വെള്ളം എടുക്കുന്ന പമ്പ് ആണിത്. ഈ പ്രദേശത്തെ വീടുകളിൽ കുടിവെള്ള കണക്ഷനുകൾ ഇതുവരെ ലഭ്യമായിട്ടില്ല.

അധികൃതരുടെ അനാസ്ഥയാണ് മരണകാരണമെന്ന് സെൽവിയുടെ കുടുംബവും, നാട്ടുകാരും ആരോപിച്ചു. സെൽവിയുടെ മരണത്തിൽ പ്രതിഷേധിച്ച് ആനന്ദപുര നിവാസികളെ മൈസൂരു റോഡിൽ പ്രതിഷേധിച്ചു. ഇതേതുടർന്ന് മൈസൂരു റോഡ് ഗതാഗതം ഇരുവശത്തും പൂർണ്ണമായും തടസ്സപ്പെട്ടു. പ്രതിഷേധക്കാർ ബിഡബ്ല്യുഎസ്എസ്ബിക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചാമരാജ്പേട്ട് എംഎൽഎയും മന്ത്രിയുമായ ബി.ഇസഡ്. സമീർ അഹമ്മദ് ഖാൻ സ്ഥലം സന്ദർശിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ മരിച്ച സ്ത്രീയുടെ കുടുംബത്തിന് 5 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതായി മന്ത്രി സമീർ അഹ്‌മദ്‌ ഖാൻ പറഞ്ഞു.

TAGS: BENGALURU
SUMMARY: Woman electrocuted to death while switching on water pump

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *