യുവതിയെ ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

യുവതിയെ ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയെ ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഹരോഹള്ളിയിൽ താമസിക്കുന്ന രാമമൂർത്തിയുടെ മകൾ ആർ. സഹനയെയാണ് ഹുസ്‌കൂർ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുചക്ര വാഹനം നിയന്ത്രണം വിട്ടതാണ് അപകടകാരണമെന്നാണ് പോലീസ് റിപ്പോർട്ട്. എന്നാൽ യുവതിയുടേത് ദുരഭിമാനക്കൊലയാണെന്ന് ആൺസുഹൃത്ത് ആരോപിച്ചു. പിതാവിനൊപ്പം സ്കൂട്ടറിൽ പോയ യുവതിയെ പിന്നീട് തടാകത്തിൽ മരിച്ചനിലയിലാണ് കണ്ടത്. എന്നാൽ, സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് മരണ​മെന്ന് പിതാവ് പോലീസിൽ മൊഴി നൽകി.

എന്നാൽ തങ്ങളുടെ പ്രണയ ബന്ധത്തെ എതിർത്തതിനാൽ രാമമൂർത്തി സഹനയെ തടാകത്തിലേക്ക് തള്ളിയിടുകയായിരുന്നെന്ന് ആൺസുഹൃത്ത് ആരോപിച്ചു. രാമമൂർത്തി നേരത്തെ തന്നെ തങ്ങളുടെ ബന്ധത്തെ എതിർത്തിരുന്നുവെന്നും തങ്ങളുടെ പ്രണയം വീട്ടിൽ അറിഞ്ഞ് മണിക്കൂറുകൾക്കകമാണ് സംഭവം നടന്നതെന്നും യുവാവ് പോലീസിനോട്‌ പറഞ്ഞു. യുവാവിന്റെ പരാതിയിൽ പോലീസ് കേസെടുത്തു.

TAGS: BENGALURU
SUMMARY: Bengaluru woman found dead in lake, boyfriend claims it’s honour killing

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *