ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ ബന്ധുവിന്റെ വീട്ടിൽ വിരുന്നിനെത്തിയ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ആന്ധ്രാപ്രദേശിലെ തിരുമല സ്വദേശിയായ വ്യവസായി വെങ്കിട്ടരമണയുടെ ഭാര്യ ലക്ഷ്മിയെയാണ് (24) വീട്ടിലെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടത്. നെലമംഗലയിലുള്ള ബന്ധുവായ സുഹാസിനിയെ കാണാനാണ് ദമ്പതികൾ എത്തിയത്.

വീട്ടിലെത്തിയ ലക്ഷ്മി അൽപ്പസമയത്തിനകം പുറത്തിറങ്ങുമെന്ന് വീട്ടുകാരെ അറിയിച്ച് കുളിക്കാൻ പോയി. കുളിമുറിയിൽ നിന്ന് പുറത്തു വരാതെയായപ്പോൾ വെങ്കിട്ടരമണ കുളിമുറിയുടെ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തകർത്ത് അകത്തെത്തിയപ്പോഴാണ് ലക്ഷ്മി അബോധാവസ്ഥയിൽ വീണുകിടക്കുന്ന നിലയിൽ കണ്ടത്. ലക്ഷ്മിയുടെ മുഖത്ത് ദുരൂഹമായ പാടുകളുമുണ്ടായിരുന്നു.

വീട്ടുകാർ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി നെലമംഗല മോർച്ചറിയിലേക്ക് അയച്ചെങ്കിലും മരണത്തിൻ്റെ വ്യക്തമായ കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മരണത്തിൽ ദുരൂ​ഹതയുണ്ടെന്ന് ആരോപിച്ച് ഭർത്താവും കുടുംബവും പോലീസിൽ പരാതി നൽകി.

TAGS: BENGALURU | DEATH
SUMMARY: Woman found dead under mysterious circumstances at the washroom

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *