ബെംഗളൂരുവിലെ പി.ജി. ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരുവിലെ പി.ജി. ഹോസ്റ്റലില്‍ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിലെ പിജി ഹോസ്റ്റലിൽ യുവതിയെ കഴുത്തറുത്ത് കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കോറമംഗല വിആർ ലേഔട്ടിലുള്ള സ്വകാര്യ ഹോസ്റ്റലിൽ താമസിക്കുന്ന ബിഹാർ സ്വദേശിനി കൃതി കുമാരിയാണ് (22) കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച അർധരാത്രിയോടെയായിരുന്നു സംഭവം.

നഗരത്തിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ് കൃതി. യുവതിയെ പരിചയമുള്ള ആളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം. കത്തിയുമായി എത്തിയ പ്രതി കൃതിയുടെ കഴുത്തറുത്ത ശേഷം രക്ഷപ്പെടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി 11.10നും 11.30നും ഇടയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു.

സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോസ്റ്റൽ കെട്ടിടത്തിലെ മൂന്നാംനിലയിലെ മുറിയ്ക്ക് സമീപം വെച്ചാണ് യുവതിയെ കൊലപ്പെടുത്തിയത്. അതേസമയം യുവതി സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചെന്ന് ബെംഗളൂരു സൗത്ത് ഈസ്റ്റ് ഡിസിപി സാറാ ഫാത്തിമ അറിയിച്ചു. കൊലപാതകിയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും ഡിസിപി കൂട്ടിച്ചേർത്തു.

TAGS: BENGALURU | ATTACK
SUMMARY: Women from bihar attacked and killed in bengaluru pg

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *