കോറമംഗലയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി തിരച്ചിൽ

കോറമംഗലയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; പ്രതികൾക്കായി തിരച്ചിൽ

ബെംഗളൂരു: കോറമംഗലയിൽ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ കോറമംഗലയിലെ ജ്യോതി നിവാസ് ജംഗ്ഷനു സമീപമുള്ള സ്വകാര്യ ഹോട്ടലിൽ വെച്ചാണ് സംഭവം. പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് പറഞ്ഞു.

യുവതി തന്നെയാണ് പീഡനവിവരം പോലീസിനെ അറിയിച്ചത്. യുവതിക്ക് പരിചയമുള്ളവർ തന്നെയാണ് കൃത്യം നടത്തിയിട്ടുള്ളത്. ഇവർ നിലവിൽ. ഒളിവിലാണെന്ന് പോലീസ് പറഞ്ഞു. യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ മാസം കെആർ മാർക്കറ്റിൽ ജോലി അന്വേഷിച്ചെത്തിയ തമിഴ്നാട് സ്വദേശിനി കൂട്ടബലാത്സംഗത്തിനിരയായതിന് തൊട്ടുപിന്നാലെയാണ് സമാന സംഭവം റിപ്പോർട്ട്‌ ചെയ്യപ്പെടുന്നത്.

TAGS: BENGALURU
SUMMARY: Woman gang-raped by youths in Koramangala

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *