ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ കേരളത്തിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ഹോം ഗാർഡ് ആണെന്ന് പോലീസ്

ബെംഗളൂരുവിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ കേരളത്തിലേക്ക് രക്ഷപ്പെടാൻ സഹായിച്ചത് ഹോം ഗാർഡ് ആണെന്ന് പോലീസ്

ബെംഗളൂരു: ബെംഗളൂരുവിൽ നടുറോഡിൽ വെച്ച് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരളത്തിലേക്ക് കടന്ന പ്രതിയെ സഹായിച്ചത് മറ്റൊരു വനിതാ ഹോം ഗാർഡ് ആണെന്ന് പോലീസിന്റെ കണ്ടെത്തൽ. ബി.ടിഎം ലേഔട്ടില്‍ ഏപ്രിൽ ആദ്യവാരമാണ് സംഭവം. അര്‍ധരാത്രി നടന്നുപോയ രണ്ടു യുവതികളിൽ ഒരാളെ കടന്നുപിടിച്ച യുവാവിനെയാണ് പെൺസുഹൃത്തായ ഹോം ഗാർഡ് സഹായിച്ചത്. ബെംഗളൂരു സിറ്റി പോലീസ് പിന്നീട് ഇയാളെ കോഴിക്കോട് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾക്കൊപ്പം വനിതാ ഹോം ഗാർഡിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തിലക് നഗര്‍ സ്വദേശിയായ സന്തോഷ് ഡാനിയൽ ആണ് പിടിയിലായത്.

അര്‍ധരാത്രി താമസസ്ഥലത്തേക്കു മടങ്ങുകയായിരുന്ന യുവതികളിലൊരാളെ ഇരുട്ടിന്റെ മറവിൽ ഓടിയെത്തിയ സന്തോഷ്‌ ആക്രമിക്കുകയായിരുന്നു. യുവതികൾ ബഹളം വച്ചതോടെ ഇയാൾ പിന്തിരിഞ്ഞോടി. സിസിടിവി ദൃശ്യങ്ങള്‍ പുറത്തായതിനു പിറകെ പ്രത്യേക സംഘം രൂപീകരിച്ചു പോലീസ് തിരച്ചില്‍ തുടങ്ങി. പത്തുദിവസത്തിനു ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് സന്തോഷ് ഡാനിയലിനെ കോഴിക്കോട് വച്ചു പോലീസ് പിടികൂടിയത്. മൂന്നു സംസ്ഥാനങ്ങളിലായാണ് സന്തോഷ്‌ ഒളിവിൽ കഴിഞ്ഞത്. ബെലന്ദൂര്‍ പോലീസ് സ്റ്റേഷനില്‍ ഹോം ഗാര്‍ഡായ പെണ്‍ സുഹൃത്തിനൊപ്പമായിരുന്നു സന്തോഷിന്റെ ഒളിവ് ജീവിതം. കേസിൽ ഹോം ഗാർഡിനെ ചോദ്യം ചെയ്ത് വരികയാണെന്നും, ഇവരെ ജോലിയിൽ നിന്ന് പുറത്താക്കാൻ ഉൾപ്പെടെയുള്ള നടപടികൾ പിന്നീട് സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.

TAGS: BENGALURU | ASSAULT
SUMMARY: Bengaluru home guard under probe for helping molestation accused evade arrest

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *