അഞ്ച് മാസം മുമ്പ് പ്രസവിച്ചു, കുഞ്ഞിന്റെ പിതാവ് ഇലോൺ മസ്‌ക്; വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ

അഞ്ച് മാസം മുമ്പ് പ്രസവിച്ചു, കുഞ്ഞിന്റെ പിതാവ് ഇലോൺ മസ്‌ക്; വെളിപ്പെടുത്തലുമായി ഇൻഫ്ലുവൻസർ

സ്പേസ് എക്സ് മേധാവി ഇലോൺ മസ്കിന്റെ കുഞ്ഞിന് താൻ ജന്മം നൽകിയെന്ന അവകാശവാദവുമായി ഇൻഫ്ലുവൻസ്. ആഷ്ലി സെന്റ് ക്ലെയറാണ് അവകാശവാദവുമായി എത്തിയത്. അഞ്ച് മാസം മുമ്പാണ് യുവതി കുഞ്ഞിന് ജന്മം നൽകിയത്. ഇലോൺ മസ്കാണ് പിതാവെന്ന് യുവതി അവകാശപ്പെട്ടു.

കുഞ്ഞിന്റെ സുരക്ഷയും സ്വകാര്യതയും കണക്കിലെടുത്താണ് വിവരം നേരത്തെ തുറന്നുപറയാതിരുന്നത്. എന്നാൽ ചില മാധ്യമങ്ങൾ ഇക്കാര്യം അറിയുകയും അത് വാർത്തയാക്കാൻ ശ്രമിക്കുന്നതായും അറിഞ്ഞു. ഇക്കരണത്താലാണ് ഇത് വെളിപ്പെടുത്തുന്നതെന്ന് യുവതി പറഞ്ഞു. വെളിപ്പെടുത്തലിന് പിന്നാലെ ആഷ്ലിയെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. എന്നാൽ ഇലോൺ മസ്ക് ഇതുവരെ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

TAGS: ELON MUSK
SUMMARY: Elon Musk is the father, Author claims she had a baby with world’s richest man

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *