ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരുക്ക്

ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് പരുക്ക്

ബെംഗളൂരു: ഓടുന്ന ബസിൽ നിന്ന് തെറിച്ചുവീണ് യുവതിക്ക് ഗുരുതര പരുക്ക്. ചിക്കമഗളുരു ഐദല്ലി ഗ്രാമത്തിന് ചൊവ്വാഴ്ചയാണ് സംഭവം. കർണാടക ആർടിസി ബസിന്റെ വാതിൽപ്പടിയിൽ നിൽക്കവേയാണ് യുവതി റോഡിലേക്ക് തെറിച്ചുവീണത്. ഐദല്ലി ഗ്രാമവാസിയായ ശകുന്തളമ്മയ്ക്കാണ് പരുക്കേറ്റത്.

ഇവരെ ചികിത്സയ്ക്കായി അൽദൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കമഗളൂരുവിൽ നിന്ന് ശൃംഗേരിയിലേക്ക് പോവുകയായിരുന്ന ബസിലാണ് അപകടം നടന്നത്. ബലെഹോന്നൂരിലേക്ക് പോകുകയായിരുന്ന ശകുന്തളമ്മ ബസിലെ തിരക്ക് കാരണമാണ് വാതിൽപ്പടിയിൽ തന്നെ നിന്നത്. തൽഫലമായി, ബസ് ബ്രേക്ക് ഇട്ടപ്പോൾ ഇവർ ബസിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. ബസിന്റെ വാതിൽ തകരാറിലായിരുന്നുവെന്ന് യാത്രക്കാർ ആരോപിച്ചു. സംഭവത്തിൽ ആൽദൂർ പോലീസ് കേസെടുത്തു.

TAGS: KARNATAKA | KSRTC | INJURED
SUMMARY: Woman falls from govt bus due to broken door lock, hospitalised

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *