പണത്തിനായി യുവതി വിൽപന നടത്തിയ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി

പണത്തിനായി യുവതി വിൽപന നടത്തിയ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി

ബെംഗളൂരു: പണത്തിനായി യുവതി വിൽപന നടത്തിയ പതിനൊന്നുകാരിയെ രക്ഷപ്പെടുത്തി. തുംകുരുവിലെ ദിബ്ബൂർ സ്വദേശിയായ സുജാതയാണ് തന്റെ ബന്ധുവായ പതിനൊന്നുകാരിയെ വിറ്റത്.

25,000 രൂപയ്ക്കായിരുന്നു വിൽപന. സുജാതയുടെ മൂത്ത സഹോദരി ചൗഡമ്മയുടെ മകളാണ് കുട്ടി. ദിവസജോലി ഉള്ളതിനാൽ ചൗഡമ്മ തന്റെ മകളെ സുജാതയുടെ അടുത്ത് താമസിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവിടെയെത്തി മകളെ അന്വേഷിച്ചപ്പോൾ കുട്ടി വീടുവിട്ടു പോയെന്നായിരുന്നു സുജാതയുടെ മറുപടി.

ഇതോടെ സംശയം തോന്നിയ ചൗഡമ്മ പോലീസിൽ പരാതി നൽകി. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയെ വിറ്റെന്ന് കണ്ടെത്തിയത്. ശ്രീരാമുലു എന്നയാൾക്കാണ് ഇവർ കുട്ടിയെ വിറ്റത്. ഇയാൾ വീട്ടുജോലിക്ക് വേണ്ടിയാണ് കുട്ടിയെ വാങ്ങിയത്.

മകളെ മോചിപ്പിക്കാൻ ചൗഡമ്മ ആളെ സമീപിച്ചെങ്കിലും പണം തിരികെ നൽകിയില്ലെങ്കിൽ കുട്ടിയെ വിട്ടുതരില്ലെന്നായിരുന്നു ഇയാളുടെ മറുപടി. പോലീസും ശിശുക്ഷേമ സമിതിയും സ്ഥലത്തെത്തി സുജാതയേയും, ശ്രീരാമുലുവിനെയും അറസ്റ്റ് ചെയ്തു.

TAGS: KARNATAKA | ARREST
SUMMARY: 11-year-old Tumakuru girl sold off by aunt for Rs 25,000, rescued by cops

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *