മകൾക്ക് നേരെ ലൈംഗികാതിക്രമം; യുവതി ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തി

മകൾക്ക് നേരെ ലൈംഗികാതിക്രമം; യുവതി ഭർത്താവിനെ കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തി

ബെംഗളൂരു: മദ്യപിച്ചെത്തി മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ച ഭർത്താവിനെ യുവതി കല്ലുകൊണ്ടടിച്ചു കൊലപ്പെടുത്തി. ബെളഗാവി പ്രതി സാവിത്രിയെ പോലീസ് അറസ്റ്റ് ചെയ്തു. കൊലയ്ക്ക് ശേഷം മൃതദേഹം കഷ്ണങ്ങളാക്കി വീപ്പയിലാക്കി പറമ്പിൽ ഉപേക്ഷിച്ചിരുന്നു. പിന്നീട് പ്രതി തന്നെ അവരു ശരീരത്തിലെയും തറയിലെയും ചോരപ്പാടുകള്‍ കഴുകി കളയുകയും സ്ഥലം വൃത്തിയാക്കി കുളിക്കുകയും ചെയ്തു. വസ്ത്രങ്ങളെല്ലാം കത്തിച്ച്‌ ചാരം കുപ്പയിലേക്ക് വലിച്ചെറിഞ്ഞു.

ശാരീരിക ബന്ധത്തിന് ഭാര്യ വിസമ്മതിച്ചതിനെ തുടർന്ന് പ്രതി മകളെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയായിരുന്നു. തുടർന്നാണ് യുവതി ഇയാളെ കൊലപ്പെടുത്തുന്നത്. സംഭവത്തെ പറ്റി മറ്റാരോടും പറയരുതെന്ന് മകൾക്ക് സാവിത്രി മുന്നറിയിപ്പ് നൽകിയിരുന്നു. കുഴിച്ചിട്ട ശരീരാവശിഷ്ടങ്ങൾ നാട്ടുകാർ കണ്ടെത്തിയതോടെയാണ് യുവതി കുടുങ്ങുന്നത്. പോലീസിന്റെ ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.

കടുത്ത മദ്യപാനിയായ ഇയാൾ യുവതിയേയും കുട്ടികളേയും മർദിക്കുന്നത് പതിവായിരുന്നു. പണത്തിനു വേണ്ടി മറ്റുള്ളവരോടൊപ്പം കിടക്ക പങ്കിടാനും ഇയാൾ യുവതിയെ നിർബന്ധിക്കാറുണ്ടായിരുന്നു. ഒടുവിൽ സ്വന്തം മകളെ തന്നെ ഉപദ്രവിക്കാനൊരുങ്ങിയതോടെ ഭർത്താവിനെ കൊല്ലുകയല്ലാതെ മറ്റുവഴികളില്ലായിരുന്നു എന്നും യുവതി പോലീസിനോട് പറഞ്ഞു.

TAGS: KARNATAKA | MURDER
SUMMARY: Woman kills husband for attempting to rape daughter in Karnataka

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *