ശസ്ത്രക്രിയക്കിടെ ശരീരത്തിൽ സൂചി വെച്ച് മറന്നു; യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ശസ്ത്രക്രിയക്കിടെ ശരീരത്തിൽ സൂചി വെച്ച് മറന്നു; യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്ന് കോടതി

ബെംഗളൂരു: ശസ്ത്രക്രിയക്ക് പിന്നാലെ, യുവതിയുടെ ശരീരത്തില്‍ സൂചി വെച്ച് മറന്ന സംഭവത്തിൽ നഷ്ടപരിഹാരം അനുവദിച്ച് കോടതി. ബെംഗളൂരു സ്വദേശിനിയായ പത്മിനിക്കാണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. പോളിസി കമ്പനിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനി യുവതിക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നാണ് ഉത്തരവ്. അശ്രദ്ധമായി സര്‍ജറി നടത്തിയ ഡോക്ടര്‍മാര്‍ യുവതിക്ക് അന്‍പതിനായിരം രൂപ നല്‍കണമെന്നും ഉത്തരവില്‍ വ്യക്തമാക്കി.

സംഭവത്തില്‍ 20 വര്‍ഷത്തിന് ശേഷമാണ് കോടതി വിധി. 2004 സെപ്റ്റംബർ 29-നാണ് യുവതി ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയയായത്. രണ്ടു ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലായിരുന്നു ശസ്ത്രക്രിയ. ശസ്ത്രക്രിയക്ക് ശേഷവും അതികഠിനമായ വയറുവേദനയെ തുടര്‍ന്ന് യുവതി ഇതേ ഡോക്ടര്‍മാരെ സമീപിച്ചപ്പോള്‍ അത് ശസ്ത്രക്രിയയുടെ ഭാഗമായാണെന്നും അത് ഭേദമാകുമെന്ന് പറഞ്ഞ് വേദനസംഹാര ഗുളികകള്‍ നല്‍കിയ ശേഷം പറഞ്ഞയക്കുകയും ചെയ്തു.

വര്‍ഷങ്ങളോളം തുടര്‍ച്ചയായി വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പത്മാവതി രണ്ടുതവണ ഇതേ ആശുപത്രിയില്‍ ചികിത്സ തേടി. 2010ല്‍ വേദനയ്ക്ക് മാറ്റമില്ലാതെ വന്നതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടിയപ്പോഴാണ് വയറുവേദനയുടെ കാരണം കണ്ടെത്തിയത്. ആശുപത്രിയില്‍ നടത്തിയ സ്‌കാനിങില്‍ പത്മാവതിയുടെ അടിവയറിന്റെ ഭാഗത്തായി ഒരു സര്‍ജിക്കല്‍ സൂചി കണ്ടെത്തി. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ അത് നീക്കം ചെയ്തു. 3.2 സെന്റിമീറ്റര്‍ നീളമുള്ള സര്‍ജിക്കല്‍ സൂചിയാണ് ശസ്ത്രക്രിയയിലുടെ പുറത്തെടുത്തത്. ഇതിന് പിന്നാലെ യുവതി നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു.

TAGS: BENGALURU | COURT
SUMMARY: Women ordered to compensate on medical negligance by court

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *