മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചു; യാത്രക്കാരിക്ക് പിഴ ചുമത്തി

മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ചു; യാത്രക്കാരിക്ക് പിഴ ചുമത്തി

ബെംഗളൂരു: മെട്രോ ട്രെയിനിൽ യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിച്ച യാത്രക്കാരിക്ക് ബിഎംആർസിഎൽ പിഴ ചുമത്തി. മെട്രോയ്ക്കുള്ളിൽ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് ബിഎംആർസിഎൽ നടപടി. 500 രൂപയാണ് പിഴ ചുമത്തിയത്. മാധവാര സ്റ്റേഷനും നിന്ന് മാഗഡി റോഡ് മെട്രോ സ്റ്റേഷനുമിടയിലാണ് സംഭവം.

സഹയാത്രക്കാരാണ് വീഡിയോ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചത്. മെട്രോ നിയമങ്ങൾ ലംഘിച്ചതായി ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥർ തിങ്കളാഴ്ച രാവിലെ മാധവാര സ്റ്റേഷനിൽ വെച്ച് യുവതിയെ കണ്ടെത്തി പിഴ ഈടാക്കുകയായിരുന്നു. ബെംഗളൂരു മെട്രോ ട്രെയിനിലും പരിസരത്തും ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് അനുവദനീയമല്ല. ശുചിത്വം നിലനിർത്തുന്നതിനും മാലിന്യം തള്ളുന്നത് തടയുന്നതിനുമായാണിത്.

TAGS: BENGALURU | NAMMA METRO
SUMMARY: Women passenger fined for eating food in metro

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *