രാത്രികാല പട്രോളിംഗിന് ഇനിമുതൽ വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും

രാത്രികാല പട്രോളിംഗിന് ഇനിമുതൽ വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും

ബെംഗളൂരു: ബെംഗളൂരുവിൽ ആദ്യമായി രാത്രികാല പട്രോളിംഗിനും, ഗതാഗത നിയമലംഘനങ്ങൾക്കെതിരായ സ്‌പെഷ്യൽ ഡ്രൈവുകൾക്കും വനിതാ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരെയും ഉൾപ്പെടുത്തും. കഴിഞ്ഞ ദിവസം കോറമംഗലയിൽ ലിഫ്റ്റ് ചോദിച്ച കോളേജ് വിദ്യാർഥിനിയെ ബലാത്സംഗം ചെയ്‌ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഇതുവരെ, രാത്രികാല പട്രോളിംഗിന് വനിതാ ട്രാഫിക് പോലീസുകാരെ ഉൾപെടുത്തിയിരുന്നില്ല.

എല്ലാ സ്റ്റേഷനുകളിലും ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ റാങ്കിലുള്ള രണ്ട് വനിതാ ഉദ്യോഗസ്ഥരെ നിർബന്ധമായും നൈറ്റ്‌ പട്രോളിംഗിന് നിയോഗിക്കാൻ സ്റ്റേഷൻ ഇൻചാർജിനോട് നിർദേശിച്ചതായി ട്രാഫിക് ജോയിൻ്റ് പോലീസ് കമ്മീഷണർ എം. എൻ. അനുചേത് പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനാണിത്. വെള്ളിയാഴ്ച മുതൽ ഞായർ വരെ എല്ലാ വാരാന്ത്യങ്ങളിലും വാഹനമോടിക്കുന്നവർക്കെതിരെ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുമായി ബന്ധപ്പെട്ട ഏത് സാഹചര്യവും പരിഹരിക്കാൻ വനിതാ പോലീസ് ഉദ്യോഗസ്ഥർ സ്റ്റേഷനിൽ മുഴുവൻ സമയവും ലഭ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS: BENGALURU | TRAFFIC POLICE
SUMMARY: In a first, women traffic police to join special drives and check violations at night

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *