ഓൺലൈൻ ആപ്പിൽ ക്യാബ് ബുക്ക്‌ ചെയ്ത യുവതിക്ക് നേരെ പീഡനശ്രമം

ഓൺലൈൻ ആപ്പിൽ ക്യാബ് ബുക്ക്‌ ചെയ്ത യുവതിക്ക് നേരെ പീഡനശ്രമം

ബെംഗളൂരു: ഓൺലൈൻ ആപ്പിൽ ക്യാബ് ബുക്ക്‌ ചെയ്ത യുവതിക്ക് നേരെ പീഡനശ്രമം. കമ്മനഹള്ളിയിലെ ചിക്കണ്ണ ലേഔട്ടിൽ നിന്ന് വൈറ്റ്ഫീൽഡിലേക്ക് ഊബർ ക്യാബ് ബുക്ക് ചെയ്ത യുവതിയാണ് ലൈംഗികാതിക്രമത്തിനിരയായത്. യുവതിയുടെ പരാതിയിൽ ബാനസവാടി പോലീസ് കേസെടുത്തു.

ജനുവരി 27ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. ക്യാബ് പിക്കപ്പ് പോയിന്റിൽ എത്തിയ ഉടൻ യുവതി അകത്ത് കയറി. എന്നാൽ, അജ്ഞാതരായ രണ്ട് പേർ അകത്തുണ്ടായിരുന്നുവെന്നും യുവതി പരാതിയിൽ പറഞ്ഞു.

ഇവരെ കണ്ടപ്പോൾ കാറിൽ നിന്ന് പുറത്തിറങ്ങാൻ ശ്രമിച്ച തന്നെ ബലമായി ആക്രമിക്കുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. താൻ ബഹളം വെക്കാൻ തുടങ്ങിയതോടെ നടുറോഡിൽ തന്നെ ഇറക്കിവിട്ട് പ്രതികൾ രക്ഷപ്പെടുകയായിരുന്നുവെന്നും ഇവർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് പറഞ്ഞു.

TAGS: BENGALURU | ATTACK
SUMMARY: Woman attacked, molested by two men after getting into cab in Kammanahalli

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *