ബിടിഎം ലേഔട്ടിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബിടിഎം ലേഔട്ടിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം

ബെംഗളൂരു: ബിടിഎം ലേഔട്ടിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം. കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. അജ്ഞാതനായ യുവാവ്, യുവതിയെ ആക്രമിക്കുന്നതിന്റെയും ഓടി രക്ഷപ്പെടുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. സംഭവം നടന്നത് വ്യാഴാഴ്ചയാണെങ്കിലും കഴിഞ്ഞ ദിവസമാണ് ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

ഇത്രയും ദിവസമായിട്ടും ആരും പരാതിയുമായി വരാതിരുന്നതോടെ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവിയിൽ കണ്ട, തിരിച്ചറിയപ്പെടാത്ത അക്രമിയുടെ പേരിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇയാളെ തിരിച്ചറിയാനുള്ള പ്രയത്നത്തിലാണ് ബെംഗളൂരു പോലീസ്. വരുംദിവസങ്ങളിലെങ്കിലും ആക്രമണത്തിനിരയായ പെൺകുട്ടി പരാതിയുമായി എത്തണമെന്നും പോലീസ് ആവശ്യപ്പെട്ടു.

TAGS: BENGALURU | ATTACK
SUMMARY: Man Gropes Woman In Bengaluru Alley, Flees Seconds Later

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *