വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ ഇനി യുഎഇയിൽ

വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി; മത്സരങ്ങൾ ഇനി യുഎഇയിൽ

വനിത ട്വന്റി 20 ലോകകപ്പിന്റെ വേദി മാറ്റി. ബം​ഗ്ലാദേശിലെ ആഭ്യന്തര സംഘർഷങ്ങളെത്തുടർന്നാണ് തീരുമാനം. മത്സരങ്ങൾ യുഎഇയിൽ നടക്കും. ഒക്ടോബർ 3 മുതൽ 20 വരെയാണ് ടൂർണമെന്റ് നടക്കുക. ദുബായിലും ഷാർജയിലുമുള്ള വേദികളിലായിരിക്കും മത്സരങ്ങൾ സംഘടിപ്പിക്കുക. വനിത ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പാണിത്.

ലോകകപ്പ് വേദിയാവാനുള്ള ഐസിസിയുടെ നിർദേശം ബിസിസിഐ നേരത്തെ നിരസിച്ചിരുന്നു. വേദി ഒരുക്കാൻ ആവില്ലെന്ന് കാര്യം ബിസിസിഐ സെക്രട്ടറി ജയ് ഷാ സ്ഥിരീകരിച്ചിരുന്നു. അടുത്ത വർഷം വനിതാ ഏകദിന ലോകകപ്പ് ഇന്ത്യയിൽ നടക്കാനിരിക്കുന്നതിനാലാണ് ഐസിസിയുടെ നിർദേശം ബിസിസിഐ നിരസിച്ചത്. ഇതിന് പിന്നാലെയാണ് യുഎഇയിൽ മത്സരങ്ങൾ നടത്താൻ‌ തീരുമാനിച്ചത്.

സംഘർഷ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ടൂർണമെന്റിൽ പങ്കെടുക്കേണ്ട ടീമുകൾ ബംഗ്ലാദേശിലേക്ക് അയക്കുന്നതിൽ ആശങ്ക അറിയിച്ചിരുന്നു. ഇതാണ് ഐസിസി വേദി മാറ്റാൻ തീരുമാനിച്ചത്. 2021-ലെ ഐസിസി ടി20 ലോകകപ്പ് യുഎഇയിൽവെച്ച് നടത്തിയിരുന്നു. ഇതുവരെ നടന്ന എട്ട് പതിപ്പിൽ ആറിലും ഓസ്ട്രേലിയ ആണ് ചാമ്പ്യന്മാർ. ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ് ടീമുകൾ ഓരോ തവണ വീതം ചാമ്പ്യന്മാരായിട്ടുണ്ട്. കഴിഞ്ഞ തവണ വനിത ലോകകപ്പിന്റെ ഫൈനലിൽ എത്തി നിരാശയോടെയാണ് ഇന്ത്യൻ സംഘം മടങ്ങിയത്.

TAGS: SPORTS | CRICKET
SUMMARY: Women t-20 worldcup venue changed to uae

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *