വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ ഭീഷണി; യുവതി കസ്റ്റഡിയിൽ

വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ ഭീഷണി; യുവതി കസ്റ്റഡിയിൽ

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ബോംബ് വെച്ചതായി ഫോണില്‍ വിളിച്ചു പറഞ്ഞ യുവതി കസ്റ്റഡിയിൽ. പൂനെ സ്വദേശിനി ഇന്ദ്ര രാജ്വർ (29) ആണ് കസ്റ്റഡിയിലായത്. ബെംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.

തന്റെ കാമുകൻ മുംബൈയിലേക്ക് പോകുന്നത് തടയാനാണ് കോൾ ചെയ്തതെന്നാണ് യുവതിയുടെ മൊഴി. ഇയാൾ പുറപ്പെടാനിരുന്ന വിമാനത്തിൽ ബോംബ് വെച്ചതായി യുവതി വിമാനത്താവളത്തിലെ ഹെൽപ് ലൈൻ നമ്പറിലേക്ക് വിളിച്ചറിയിക്കുകയായിരുന്നു. കോൾ ലഭിച്ചതിനെ തുടർന്ന് എയർപോർട്ട് അതോറിറ്റി പോലീസിനെ വിവരമറിയിച്ചു. തുടർന്ന് നടന്ന പരിശോധനയിൽ ബോംബ് കണ്ടെത്താനായില്ല. ഇതോടെ ഭീഷണി വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിക്കുകയായിരുന്നു.

TAGS: BENGALURU UPDATES | FAKE THREAT
SUMMARY: Women makes hoax bomb call to airport detained

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *