വനിതാദിനാഘോഷം സംഘടിപ്പിച്ചു
▪️ ശാസ്ത്ര സാഹിത്യവേദി വനിതാദിനാഘോഷത്തില്‍ ഹിതാ വേണുഗോപാലൻ സംസാരിക്കുന്നു

വനിതാദിനാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരു: വനിതാദിനാഘോഷത്തിന്‍റെ ഭാഗമായി ബെംഗളൂരു ശാസ്ത്ര സാഹിത്യവേദി നവോത്ഥാന മൂല്യങ്ങളും പുത്തൻ തലമുറയും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ മലയാളം മിഷൻ കർണാടക ഘടകം സെക്രട്ടറി ഹിതാ വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വനിതാ വിഭാഗം ചെയർപേഴ്സൺ സോയ കുട്ടപ്പൻ അധ്യക്ഷത വഹിച്ചു. , കെ.ബി. ഹുസൈൻ, ഗീതാ നാരായണൻ, രതി സുരേഷ്, കൽപ്പന പ്രദീപ്, അന്നമ്മ മാത്യു, സതീദേവി, പൊന്നമ്മ ദാസ് ഡെന്നിസ് പോൾ, ആർ.വി. ആചാരി, ടി.എം. ശ്രീധരൻ, തങ്കച്ചൻ പന്തളം, സി. കുഞ്ഞപ്പൻ, ആർ. വി. പിള്ള, എന്നിവർ സംസാരിച്ചു. തങ്കമ്മ സുകുമാരൻ, സംഗീത ശരത്, വിനീതാ ജയൻ, ശുഭ ദിനേശ് എന്നിവർ കവിത ആലാപനവും നടത്തി. ഷീജ റെനീഷ് നന്ദിയും പറഞ്ഞു.

എസ്എന്‍ഡിപി ബെംഗളൂരു യൂണിയന്‍ വനിതാ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ വനിതാദിനാഘോഷം തമ്മനഹള്ളി എസ്എന്‍ഡിപി ഗുരുമന്ദിരത്തില്‍ നടന്നു. യൂണിയന്‍ വനിതാ വിഭാഗം പ്രസിഡന്റ് പ്രസന്ന സേനന്‍ അധ്യക്ഷത വഹിച്ചു. ഡോ. ശാലിനി ബാലന്‍ മുഖ്യാതിഥിയായിരുന്നു. വൈസ് പ്രസിഡന്റ് ശോഭ സൗന്ദര്‍ രാജന്‍, സെക്രട്ടറി ലേഖാ തമ്പാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സൂക്ഷ്മ മനോജ്, യൂണിയന്‍ പ്രസിഡന്റ് എന്‍ ആനന്ദന്‍, വൈസ് പ്രസിഡന്റ് എന്‍ വത്സന്‍, സെക്രട്ടറി സത്യന്‍ പുത്തൂര്‍ യൂത്ത് വിംഗ് സെക്രട്ടറി എബിന്‍ ബി എസ്, ബിജു എന്നിവര്‍ സംസാരിച്ചു.

▪️ എസ്എന്‍ഡിപി ബെംഗളൂരു യൂണിയന്‍ വനിതാ വിഭാഗം സംഘടിപ്പിച്ച വനിതാദിനാഘോഷത്തില്‍ നിന്ന്

<BR>
TAGS : WOMENS DAY

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *