വനിതാദിനാഘോഷം
▪️ ബെംഗളൂരു വാരിയർ സമാജം വനിതാദിനാഘോഷം കവയത്രി ഇന്ദിരാ ബാലൻ ഉദ്ഘാടനം ചെയ്യുന്നു

വനിതാദിനാഘോഷം

ബെംഗളൂരു: ബെംഗളൂരു വാരിയർ സമാജം വനിതാദിനാഘോഷം ഇന്ദിരാ നഗര്‍ ഇസിഎയിൽ വിവിധ കലാപരിപാടികളോടെ നടന്നു. കവയത്രിയും എഴുത്തുകാരിയുമായ ഇന്ദിരാ ബാലൻ മുഖ്യാതിഥി ആയിരുന്നു. എം.വി. വിജയൻ അധ്യക്ഷത വഹിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പന്ത്രണ്ട് വനിതകളെ ഈ ചടങ്ങിൽ ആദരിച്ചു. 18 ശുചീകരണ വനിതാതൊഴിലാളികളെ ഡൊഡ്ഡന ഗുണ്ടിയിലുള്ള സർക്കാർ ആരോഗ്യ കേന്ദ്രത്തിൽ വച്ച് ആദരിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സമാജം ഭാരവാഹികള്‍ ചടങ്ങിന് നേതൃത്വം നല്‍കി.

സമന്വയ ദാസറഹള്ളി ഭാഗ് ടെമ്പിൾ ഏരിയ മാതൃസമിതി: വൃന്ദാവനം ബാലഗോകുലത്തില്‍ നടന്ന ചടങ്ങില്‍ ബിന്ദു ഹരികുമാര്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന അംഗം കനകമോഹനെ പൊന്നാട അണിയിച്ച് ആദരിച്ചു. സുധീഷ് കൃഷ്ണന്‍, ഹരികുമാര്‍, അനില്‍കുമാര്‍ കെ ജി, സന്തോഷ് രവീന്ദ്രന്‍. ജയശങ്കര്‍ജി എന്നിവര്‍ സംസാരിച്ചു. കനക മോഹന്‍, ശ്രീജ ശ്രീനാഥ് എന്നിവര്‍ കവിത ആലപിച്ചു.

▪️ സമന്വയ ദാസറഹള്ളി ഭാഗ് ടെമ്പിള്‍ ഏരിയ മാതൃസമിതി വനിതാദിനാഘോഷം

<br>
TAGS : WOMENS DAY

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *