വാഴത്തോട്ടത്തിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി

വാഴത്തോട്ടത്തിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി

ബെംഗളൂരു: മൈസൂരുവിൽ വാഴത്തോട്ടത്തിൽ യുവതിയുടെ അർധനഗ്ന മൃതദേഹം കണ്ടെത്തി. നഞ്ചൻഗുഡ് താലൂക്കിലെ ഗട്ടവാടി ഗ്രാമത്തിലെ വാഴത്തോട്ടത്തിലാണ് സംഭവം. ഗട്ടവാടി വില്ലേജിൽ താമസിക്കുന്ന ശശികലയാണ് (38) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച ജോലിക്ക് പോയ ശശികല പിന്നീട് വീട്ടിലേക്ക് തിരിച്ചെത്തിയിരുന്നില്ല.

തുടർന്ന് നടന്ന അന്വേഷണത്തിലാണ് സമീപത്തെ വാഴത്തോട്ടത്തിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. സംഭവത്തിന്‌ പിന്നാലെ തോട്ടം ഉടമ സിദ്ധലിംഗപ്പ എന്ന നഞ്ചുണ്ടപ്പ ഒളിവിൽ പോയി. യുവതിയുടെ പാതിശരീരത്തിൽ മാത്രമേ വസ്ത്രങ്ങൾ ഉണ്ടായിരുന്നുള്ളു. ഇവരെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ നഞ്ചൻകോട് പോലീസ് കേസെടുത്തു.

TAGS: KARNATAKA | CRIME
SUMMARY: Women’s half naked body found inside banana plantation

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *