വനിതാ ട്വന്റി20 ലോകകപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ, ആറു വിക്കറ്റ് ജയം

വനിതാ ട്വന്റി20 ലോകകപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ, ആറു വിക്കറ്റ് ജയം

ദുബൈ: വനിതാ ട്വന്‍റി20 ലോക കപ്പ് ക്രിക്കറ്റില്‍ ഇന്ത്യക്ക് ആദ്യ ജയം. പാകിസ്ഥാനെതിരേ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. പാകിസ്ഥാനെതിരെ 106 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യ 18.5 ഓവറില്‍ ലക്ഷ്യം മറികടന്നു. മലയാളി താരം സജ്‌ന സജീവന്റെ ബൗണ്ടറിയോടെയായിരുന്നു കളിയുടെ പര്യവസാനം.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാനെ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു. അരുന്ധതി റെഡ്ഡി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശ്രേയങ്ക പാട്ടീല്‍ രണ്ട് വിക്കറ്റും, മലയാളി താരം ആശ ശോഭന, ദീപ്തി ശര്‍മ്മ, രേണുക സിംഗ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 34പന്തില്‍ 28റണ്‍സ് എടുത്ത നിത ദാര്‍ മാത്രമാണ് പാക് നിരയില്‍ പൊരുതി നിന്നത്.

വളരെ ശ്രദ്ധയോടെയാണ് ഇന്ത്യന്‍ ടീം  ബാറ്റ് ചെയ്തത്. തുടര്‍ച്ചയായി രണ്ടാം മത്സരത്തിലും സൂപ്പര്‍ താരം സ്മൃതി മന്ദാനയ്ക്ക് തിളങ്ങാനായില്ല. 16 പന്തുകളില്‍ നിന്ന് വെറും ഏഴ് റണ്‍സ് മാത്രമാണ് താരത്തിന് നേടാന്‍ സാധിച്ചത്. 35 ബോളില്‍ നിന്ന് 32 റണ്‍സ് അടിച്ച ഷഫാലി വര്‍മ്മയും 24 ബോളില്‍ നിന്ന് 29 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹര്‍മ്മന്‍ പ്രീത് കൗര്‍, 28 ബോളില്‍ നിന്ന് 23 റണ്‍സ് എടുത്ത ജമീമ റോഡ്രിഗസ് എന്നിവരാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ച്ച വെച്ചത്. വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന് ആദ്യബോള്‍ നേരിടുന്നതിനിടെ തന്നെ മടങ്ങേണ്ടി വന്നു. അരുന്ധതി റെഡ്ഡിയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. ഗ്രൂപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് 58 റണ്‍സിന് ഇന്ത്യ തോല്‍വി വഴങ്ങിയിരുന്നു.
<BR>
TAGS : WOMENS T20
SUMMARY : Women’s Twenty20. India beat Pakistan by six wickets

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *