മുഡ; രാജി വെക്കാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

മുഡ; രാജി വെക്കാൻ തയ്യാറല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: മൈസൂരു അർബൻ ഡെവലപ്പ്മെന്റ് അതോറിറ്റി (മുഡ) ഭൂമിയിടപാട് കേസുമായി ബന്ധപ്പെട്ട് രാജി വെക്കാൻ തയ്യാറല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി സിദ്ധരാമയ്യ. കേസിൽ തന്നെ മനപൂർവം വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെയോ മറ്റ് സ്ഥാപനങ്ങളുടെയോ എല്ലാവിധ അന്വേഷണങ്ങളോടും താൻ സഹകരിക്കും. നിയമപരമായി ഇക്കാര്യം നേരിടാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

വിവാദമായ മുഡ ഭൂമി തൻ്റെ ഭാര്യക്ക് അവരുടെ സഹോദരൻ സമ്മാനിച്ചതാണെന്നും അത് പിന്നീട് മുഡ കയ്യേറിയതാണെന്നും അദ്ദേഹം പറഞ്ഞു. മുഡ തന്നെയാണ് കയ്യേറിയ ഭൂമിക്ക് പകരം മറ്റൊരിടത്ത് ഭൂമി അനുവദിച്ചത്. ഇതിനായി ഒരിക്കലും ഭാര്യ പാർവതി മുഡയെ സമീപിച്ചിട്ടില്ല. ഇക്കാരണത്താൽ തന്നെ കേസിൽ പലകാര്യങ്ങളും പുറത്തുവരാൻ ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ലോകായുക്ത പോലീസും, ഇഡിയും സിദ്ധരാമയ്യയുടെ ഭാര്യ പാര്‍വ്വതി, ഭാര്യ സഹോദരന്‍ മല്ലികാര്‍ജുന്‍ സ്വാമി, മല്ലികാര്‍ജുന്‍ സ്വാമിക്ക് മുഡ ഭൂമി വിറ്റ ദേവരാജു എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതോടെ സിദ്ധരാമയ്യയ്‌ക്ക് തുടരാനാകുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്.

TAGS: KARNATAKA | MUDA SCAM
SUMMARY: Won’t resign from cm post, clears siddaramiah

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *