മംഗളൂരു ആൾക്കൂട്ട കൊലപാതകം; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ

മംഗളൂരു ആൾക്കൂട്ട കൊലപാതകം; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: മംഗളൂരുവിൽ മലയാളി യുവാവിനെ ആൾക്കൂട്ടം കൊലപ്പെടുത്തിയ കേസിൽ പ്രതികളെ വെറുതെ വിടില്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. തെറ്റ് ചെയ്തവരെ വെറുതെ വിടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മംഗളൂരു ബത്ര കല്ലൂർത്തി ക്ഷേത്രത്തിന് സമീപം ഞായറാഴ്ചയാണ് സംഭവം നടന്നത്. പ്രാദേശിക ക്രിക്കറ്റ്‌ മാച്ചിനിടെ പാക് അനുകൂല മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് പുൽപള്ളി സ്വദേശി അഷ്‌റഫിനെയാണ് ആൾക്കൂട്ടം തല്ലിക്കൊന്നത്. സംഭവത്തിൽ 20 പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഷ്‌റഫ് വർഷങ്ങളായി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് സഹോദരൻ പറഞ്ഞിരുന്നു. രണ്ട് മണിക്കൂറോളം മൃതദേഹം സംഭവ സ്ഥലത്ത് കിടന്നുവെന്നും കുടുംബം അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും സഹോദരൻ അബ്ദുൾ ജബ്ബാർ വ്യക്തമാക്കി.

മൈതാനത്ത് ക്രിക്കറ്റ് കളിക്കുന്നവരാണ് അഷ്‌റഫിനെ മര്‍ദിച്ചത്. കളിയുമായി ബന്ധപ്പെട്ട തർക്കം മർദനത്തിലേക്കും ആൾക്കൂട്ട കൊലപാതകത്തിലേക്കും എത്തുകയായിരുന്നു. ക്രിക്കറ്റ് ബാറ്റ് കൊണ്ടും സ്റ്റംമ്പ് കൊണ്ടും അഷ്‌റഫിനെ സംഘം തല്ലുകയായിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ കർശന നടപടിയെടുക്കാൻ പോലീസിന് നിർദേശം നൽകിയതായി ആഭ്യന്തര മന്ത്രി ജി. പരമേശ്വര പറഞ്ഞു.

TAGS: KARNATAKA | MOB LYNCHING
SUMMARY: Won’t spare anyone included in mob lynching case, says cm

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *