നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

നിര്‍മ്മാണത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു

കോഴിക്കോട്: കോഴിക്കോട് വടകര അഴിയൂര്‍ നിര്‍മ്മാനത്തിനിടെ കിണര്‍ ഇടിഞ്ഞ് വീണ് തൊഴിലാളി മരിച്ചു. കണ്ണൂര്‍ കരിയാട് പടന്നക്കര മുക്കാളിക്കല്‍ രതീഷാണ് മരിച്ചത്.കൂടെ ഉണ്ടായിരുന്ന അഴിയൂര്‍ സ്വദേശി വേണുവിനെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക്‌ 12:30 ഓടെയാണ് സംഭവം.

ആറു തൊഴിലാളികള്‍ ചേര്‍ന്ന് പണിയെടുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ രണ്ട് പേര്‍ മണ്ണിടിഞ്ഞ് താഴേക്ക് പോവുകയായിരുന്നു. രക്ഷപ്പെടുത്തിയ വേണുവിനെ മാഹി ഗവ.ആശുപത്രിയിലും തുടര്‍ന്ന് തലശ്ശേരി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.

മൂന്ന് മണ്ണ് മാന്തി യന്ത്രങ്ങള്‍ ചേര്‍ന്നാണ് മണ്ണ് നീക്കം ചെയ്തതിന് ശേഷമാണ് രതീഷിന്റെ മൃതദേഹം കണ്ടെത്തിയത്. പ്രദേശത്ത് ശക്തമായ മഴ ഉണ്ടായിരുന്നു. മഴ ജാഗ്രതയുടെ ഭാഗമായി ഖനനം പോലുളള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കണമെന്ന് ജില്ലാ കളക്ടര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

TAGS : LATEST NEWS
SUMMARY : Worker dies after well collapses during construction

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *