റായ്ചൂരുവില്‍ സ്വർണഖനിയിൽ മണ്ണിടിച്ചിൽ; ഒരു മരണം, അഞ്ചു പേര്‍ക്ക് പരുക്ക്

റായ്ചൂരുവില്‍ സ്വർണഖനിയിൽ മണ്ണിടിച്ചിൽ; ഒരു മരണം, അഞ്ചു പേര്‍ക്ക് പരുക്ക്

ബെംഗളൂരു : റായ്ചൂരുവിലെ ഹട്ടി സ്വർണഖനിയിൽ മണ്ണിടിഞ്ഞുണ്ടായ അപകടത്തിൽ ഒരു തൊഴിലാളി മരിച്ചു. അഞ്ച് തൊഴിലാളികൾക്ക് സാരമായി പരുക്കേറ്റു. തൊഴിലാളിയായ മൗനേഷ് (48) ആണ് മരിച്ചത്. ശിവരാജ് വീരപ്പണ്ണ, പരുശ്രം ഹനസന്ന, ബുഡെപ്പ ഹനുമന്ത്, രംഗസ്വാമി വെങ്കിടേഷ്, ഹനുമന്ത്രയ മദീനാപൂർ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

വെള്ളിയാഴ്ച പുലർച്ചെ 3.30-ഓടെയായിരുന്നു അപകടം. ഭൂനിരപ്പില്‍ നിന്നും നിന്ന് 2000 അടി താഴെയായി തൊഴിലാളികൾ പ്രവർത്തിക്കുന്ന ആഴത്തിലുള്ള ഭൂഗർഭ യൂണിറ്റായ മല്ലപ്പ ഷാഫ്റ്റ് എന്നറിയപ്പെടുന്ന യൂണിറ്റ് 3 ലെ രാത്രി ഷിഫ്റ്റിനിടെ പുലർച്ചെ 3 മണിയോടെയാണ് മണ്ണിടിച്ചല്‍ ഉണ്ടായതെന്ന് റായ്ച്ചൂർ പോലീസ് സൂപ്രണ്ട് ഉത്തം മഹാദേവയ്യ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരുക്കേറ്റവരെ പുറത്തെടുത്ത് ഖനിക്കടുത്തുള്ള ആശുപത്രിയിൽ പ്രാഥമികചികിത്സ നൽകിയശേഷം ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

ഖനിക്കുമുൻപിൽ മൈനിങ് കമ്പനിക്കെതിരേ തൊഴിലാളികൾ പ്രതിഷേധിച്ചു. മൗനേഷിന്റെ കുടുംബത്തിന് 50 ലക്ഷംരൂപ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു.
<BR>
TAGS : RAICHUR | ACCIDENT | GOLD MINES
SUMMARY : Worker dies in Raichur gold mine landslide accident

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *