റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു

റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു

ബെംഗളൂരു: റായ്ച്ചൂർ താപവൈദ്യുത നിലയത്തിൽ ജോലി ചെയ്യുന്നതിനിടെ വൈദ്യുതാഘാതമേറ്റ് തൊഴിലാളി മരിച്ചു. ശക്തി നഗറിലെ കൂളിംഗ് ടവറിനടുത്ത് ജോലി ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. തിമ്മ റെഡ്ഡി (28) ആണ് മരിച്ചത്. ഇയാൾക്കൊപ്പം ജോലി ചെയ്തിരുന്ന രംഗപ്പ, ഹനുമേഷ്, വീരേഷ് എന്നിവർക്കും ഷോക്കേറ്റു.

ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാട്ടർ ക്ലാരിഫയർ വൃത്തിയാക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ക്ലാരിഫയറിൽ നിന്ന് തൊഴിലാളികൾക്ക് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. സംഭവത്തിൽ ആർടിപിഎസ് ഉദ്യോഗസ്ഥരുടെ അനാസ്ഥ ആരോപിച്ച് ഇരകളുടെ കുടുംബങ്ങൾ പ്രതിഷേധ പ്രകടനം നടത്തി. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപെട്ട് ശക്തി നഗർ പോലീസിൽ ഇവർ പരാതി നൽകി.

TAGS: KARNATAKA | ELECTROCUTION
SUMMARY: One worker dead, three injured due to electrocution at RTPS

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *