കണ്ണൂരില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്

കണ്ണൂരില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്ക്

കണ്ണൂർ: കണ്ണൂരില്‍ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച്‌ തൊഴിലുറപ്പ് തൊഴിലാളിക്ക് പരുക്കേറ്റു. കണ്ണൂര്‍ ഇരിട്ടി ആയിരക്കളത്താണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് വൈകുന്നേരം 3.45ഓടെയാണ് അപകടം. ആയിരക്കളം സ്വദേശി രോഹിണിക്കാണ് പരുക്കേറ്റത്. രോഹിണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.

തൊഴിലുറപ്പ് തൊഴിലാളികള്‍ തോട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. തോട്ടിലുണ്ടായിരുന്ന ചാക്ക്കെട്ട് കത്തി ഉപയോഗിച്ച്‌ വലിച്ചെടുത്ത് മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. തുടര്‍ന്നാണ് രോഹിണിക്ക് പരുക്കേറ്റത്. ചാക്കിനുള്ളിലുണ്ടായിരുന്ന പന്നിപ്പടക്കമാണ് പൊട്ടിത്തെറിച്ചതെന്നാണ് സംശയം. വന്യമൃഗങ്ങളടക്കം കൃഷിയിടത്തേക്കിറങ്ങുന്ന സ്ഥലമായതിനാല്‍ ഇവിടെ പന്നിപ്പടക്കം ഉപയോഗിക്കാറുണ്ടെന്നാണ് സംശയിക്കുന്നത്.

TAGS : KANNUR
SUMMARY : worker injured in explosive device explosion in Kannur

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *