ലോക ചെസ് ചാമ്പ്യൻഷിപ്പ്; ചൈനയുടെ ഡിങ് ലിറനെ ഞെ‍ട്ടിച്ച് ഇന്ത്യയുടെ ഗുകേഷ്; 11–ാം ഗെയിമിൽ വിജയം

ലോക ചെസ് ചാമ്പ്യൻഷിപ്പ്; ചൈനയുടെ ഡിങ് ലിറനെ ഞെ‍ട്ടിച്ച് ഇന്ത്യയുടെ ഗുകേഷ്; 11–ാം ഗെയിമിൽ വിജയം

സിംഗപ്പുർ: ലോക ചെസ്‌ ചാമ്പ്യൻഷിപ്പിൽ ഗംഭീര തിരിച്ചുവരവുമായി ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി. ഗുകേഷ്. 11-ാം റൗണ്ടിൽ നിലവിലെ ചാമ്പ്യൻ ചൈനയുടെ ഡിങ്‌ ലിറെനെ നിഷ്‌പ്രഭനാക്കി ഗുകേഷ്‌ ജയംകുറിച്ചു. ഇതോടെ ഡി ഗുകേഷിന് ലീഡായി. ​നിലവിൽ ​ഗുകേഷിന് ആറും ഡിങ് ലിറെന് അഞ്ചും പോയിന്റാണ്.

ആദ്യകളി ഡിങ്ങും മൂന്നാമത്തെയും 11-ാമത്തെയും കളി ഗുകേഷും ജയിച്ചപ്പോൾ ബാക്കി എട്ട് കളിയും സമനിലയായി. ആദ്യം ഏഴര പോയിന്റ്‌ നേടുന്ന കളിക്കാരനാണ്‌ ലോക ചാമ്പ്യൻ. ശേഷിക്കുന്ന മൂന്നു ഗെയിമുകളിൽനിന്ന് 1.5 പോയിന്റ് കൂടി നേടിയാൽ ഗുകേഷിന് ചാംപ്യനാകാം.
<BR>
TAGS : WORLD CHESS CHAMPIONSHIP | D GUKESH
SUMMARY : World Chess Championship; India’s Gukesh beats China’s Ding Liren; Win in 11th game

 

 

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *