ലോകത്തിലെ ആദ്യ എഐ സിനിമ ലവ് യു  റിലീസിനൊരുങ്ങുന്നു

ലോകത്തിലെ ആദ്യ എഐ സിനിമ ലവ് യു റിലീസിനൊരുങ്ങുന്നു

ലോകത്തിലെ ആദ്യ എഐ സിനിമ റിലീസിനൊരുങ്ങുന്നു. കന്നഡ ചിത്രമായ ലവ് യു ആണ് റിലീസിന് ഒരുങ്ങുന്നത്. അഭിനേതാക്കളും ഛായാ​ഗ്രാഹകനും സം​ഗീത സംവിധായകനും ആരുമില്ലാതെ പൂർണമായും എഐ സാങ്കേതികവിദ്യ ഉപയോ​ഗിച്ചാണ് ചിത്രം നിർമിച്ചിരിക്കുന്നത്. 10 ലക്ഷം രൂപ ബജറ്റിലാണ് ചിത്രം നിർമ്മിച്ചത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ഔദ്യോ​ഗികമായി എഐ കന്നഡ സിനിമയ്‌ക്ക് സർട്ടിഫിക്കറ്റ് നൽകിക്കഴിഞ്ഞു. എസ് നരസിം​ഹ മൂർത്തിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ചിത്രം സിനിമാ മേഖലയിൽ പുതിയ തരംഗം സൃഷ്ടിക്കും.

സിനിമയിലെ നായകനും നായികയും ഒഴികെ, അഭിനയം, സംഗീതം, ഗാനങ്ങൾ, പശ്ചാത്തല സംഗീതം, ദൃശ്യങ്ങൾ, ഡബ്ബിംഗ് എന്നിവയുൾപ്പെടെ എല്ലാ ഘടകങ്ങളും പൂർണ്ണമായും എഐ ടൂളുകൾ ഉപയോഗിച്ചാണ് സൃഷ്ടിച്ചിരിക്കുന്നത്. ഓരോ ഫ്രെയിമും പാട്ടും സംഭാഷണങ്ങളും ലിപ് സിങ്കും ക്യാമറ മൂവ്മെന്റും എഐ ഉപയോ​ഗിച്ച് നിർമിച്ചതാണ്. എഐ സൃഷ്ടിച്ച 12 ​ഗാനങ്ങളും ചിത്രത്തിലുണ്ട്. സിബിഎഫ്സി സർട്ടിഫിക്കറ്റ് ലഭിച്ച ആദ്യത്തെ എഐ സിനിമ കൂടിയാണ് ലവ് യു. റൺവേ എംഎൽ, ക്ലിംഗ് എഐ, മിനിമാക്സ് എന്നിവയുൾപ്പെടെ 20 മുതൽ 30 വരെ എഐ ടൂളുകളാണ് സിനിമാ നി‍ർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

TAGS: CINEMA
SUMMARY: World’s first ai kannada film set for release

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *