എഴുത്തുകാരന്‍ എ കെ പുതുശ്ശേരി അന്തരിച്ചു

എഴുത്തുകാരന്‍ എ കെ പുതുശ്ശേരി അന്തരിച്ചു

കൊച്ചി: സാഹിത്യകാരന്‍ എ.കെ പുതുശ്ശേരി അന്തരിച്ചു. 90 വയസ്സായിരുന്നു. എറണാകുളത്ത് വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. 90ല്‍ അധികം പുസ്തകങ്ങള്‍ അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. എസ്‌ടി റെഡ്യാർ ആൻഡ് സണ്‍സിലെ ഉദ്യോഗസ്ഥനായിരുന്നു. തേനരുവി, എസ്ടിആർ സചിത്രകഥ (കുട്ടികളുടെ മാസികകള്‍) എന്നീ പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിരുന്നു.

ഭാര്യ: ഫിലോമിനാ പുതുശ്ശേരി. മക്കള്‍: ഡോ. ജോളി പുതുശ്ശേരി (എച്ച്‌ഒഡി ഹൈദരാബാദ് സെൻ്റ്രല്‍ യൂണിവേഴ്സിറ്റി: ഫോക്ക് ആൻ്റ് കള്‍ച്ചർ), റോയി പുതുശ്ശേരി (എച്ച്‌ആർ കണ്‍സള്‍ട്ടൻ്റ്, കൊച്ചി), ബൈജു പുതുശ്ശേരി (എച്ച്‌എഎല്‍ കൊച്ചി നേവല്‍ ബേസ്), നവീൻ പുതുശ്ശേരി (മലയാള അധ്യാപകൻ, കുന്നും പുറം ഗവ. ഹൈസ്ക്കൂള്‍ ചേരാനെല്ലൂർ). മരുമക്കള്‍: റീത്ത (ടീച്ചർ, ഹൈദരാബാദ്), പരേതയായ ടെസ്സി, ബിനി (കോണ്‍ണ്ടുവെൻ്റ് ഐടി ഇൻഫോ പാർക്ക്), റിൻസി (കായിക അധ്യാപിക സെൻ്റ് മേരീസ് എച്ച്‌എസ്‌എസ് ഹൈസ്കൂള്‍ എറണാകുളം).

TAGS : LATEST NEWS
SUMMARY : Writer A.K. Puthussery passes away

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *